ഡയാലിസിസ് രോഗികൾക്കുള്ള മരുന്ന് സൗജന്യമായി നൽകി

72

ഇരിങ്ങാലക്കുട :ഡയാലിസിസ് രോഗികൾക്കുള്ള മരുന്ന് സൗജന്യമായി നൽകി ഇരിങ്ങാലക്കുട പിങ്ക് പോലീസ്.ഇരിങ്ങാലക്കുടയിലെ പിങ്ക് പട്രോൾ പോലീസും സ്ത്രീകൾക്ക് മാത്രമായി പ്രവർത്തിക്കുന്ന ഫിറ്റ്നസ് സെൻറർ ഫിറ്റ്നസ് 4 എസ് എന്ന സ്ഥാപനവും സംയുക്തമായി ഇരിങ്ങാലക്കുടയിലെ നിർധരരായ ഡയാലിസിസ് രോഗികൾക്ക് ഇഞ്ചക്ഷന് ആവശ്യമായ മരുന്നുകൾ സൗജന്യമായി നൽകി. മരുന്നുകളുടെ വിതരണോൽഘാടനം ഡി വൈ എസ്പി ഫെയ്മസ് വർഗീസ് ഇരിങ്ങാലക്കുട ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ . മിനി മോൾക്ക് കൈമാറി നിർവഹിച്ചു . മുൻ കൗൺസിലർ സംഗീത ഫ്രാൻസിസ്
ഫിറ്റ്നസ് 4യു പ്രതിനിധി ഇൻറർനാഷണൽ ട്രെയ്നർ സ്വപ്ന ലിയോ ,പിങ്ക് പോലീസ് അംഗങ്ങളായ പ്രസിത, ജിഷ ,ജനമൈത്രി പോലീസ് നൈറ്റ് പട്രോളിങ് ടീം ലീഡർ അഡ്വ .അജയകുമാർ കെ. ജി ,പാലിയേറ്റീവ് വിഭാഗം സ്റ്റാഫ് നേഴ്സ് മീന എന്നിവർ പങ്കെടുത്തു. പദ്ധതിയുടെ ആദ്യഘട്ടമായി 15 രോഗികൾക്കുള്ള 2 ആഴ്ചയ്ക്കുള്ള മരുന്നാണ് നൽകിയത്. നാലു കുടുംബങ്ങളെ സുമനസ്സുകളുടെ സഹായത്തോടെ പിങ്ക് പോലീസ് സംരക്ഷിച്ചു വരുന്നുണ്ട്. കൂടാതെ നിരവധി പേർക്ക് മരുന്ന് എത്തിച്ചു കൊടുക്കാനും പിങ്ക് പോലീസിന് സാധിച്ചിട്ടുണ്ട്.

Advertisement