തൊഴിൽ ഇല്ലത്തവർക്കും ദുരിതം അനുഭവിക്കുന്നവർക്കും ഭക്ഷ്യധാന്യ കിറ്റുകൾ വിതരണം ചെയ്തു

82
Advertisement

ആനന്ദപുരം :കൊറോണ രോഗത്തിന്റെ പശ്ചാത്തലത്തിൽ തൊഴിൽ ഇല്ലാതെയും ദുരിതം അനുഭവിക്കുന്നവരുമായ ആനന്ദപുരം ദേശത്തെ ജാതി മത ഭേദമെന്യേ നിരവധി ആലംബഹീനർക്ക് ഹർഷാജൻ പഴയാറ്റിലച്ചനും, ഫാ. റിജു പൈനാടത്ത്, യോഹന്നാൻ പാഴൂങ്കാരൻ, ജോയി ഇല്ലിക്കൽ, ഡെന്നി അന്തിക്കാടൻ, എന്നിവരും ചേർന്ന് സമാഹരിച്ച തുക ഉപയോഗിച്ച് ഭക്ഷ്യധാന്യ കിറ്റുകൾ വിതരണം ചെയ്തു . ഭക്ഷ്യധാന്യ കിറ്റ് വിതരണ ഉദ്ഘാടനം മുരിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സരിത സുരേഷ് നിർവഹിച്ചു. എല്ലാ ദുരിതങ്ങളിലും എന്നും ദേശവാസികളുടെ കൂടെ നിന്ന് സഹായം നൽകുന്ന ഹർഷൻ പഴയാറ്റിലച്ചൻ എന്നും മറ്റുള്ളവർക്ക് ഒരു മാതൃകയാണ്.

Advertisement