ഇരിങ്ങാലക്കുട :മെയ് 1ലോക തൊഴിലാളി ദിനത്തിൽ , എ ഐ ടി യൂ സി ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വിവിധ കേന്ദ്രങ്ങളിൽ മെയ് ദിനാചരണം നടന്നു, മണ്ഡലം കമ്മിറ്റി ഓഫീസിന് മുന്നിൽ പ്രസിഡന്റ് കെ. കെ. ശിവൻകുട്ടി പതാക ഉയർത്തി ഉത്ഘാടനം ചെയ്തു, സി പി ഐ മണ്ഡലം സെക്രട്ടേറിയറ്റ് മെമ്പർ എം. സി. രമണൻ, കെ. എസ്. പീസാദ്,വർദ്ധനൻ പുളിക്കൽ,വി. കെ. സരിത, വി. എ. സുനിൽകുമാർ,അശ്വിൻ ശങ്കർ എന്നിവർ നേതൃത്വം നൽകി. കാറളം സെന്ററിൽ പതാകദിനം ആചരിച്ചു. സി പി ഐ സംസ്ഥാന കൗൺസിൽ അംഗം സ: കെ.ശ്രീകുമാർ മെയ്ദിന സന്ദേശം നൽകി പതാക ഉയർത്തി. റഷീദ് കാറളം അദ്ധ്യക്ഷത വഹിച്ചു. സി.പി.ഐ മണ്ഡലം അസി: സെക്രട്ടറി എൻ.കെ.ഉദയപ്രകാശ്,മോഹനൻവലിയാട്ടിൽ, കെ.എസ് ബൈജു, വി.പി.ഗിരീഷ് എന്നിവർ പങ്കെടുത്തു.എ ഐ ടി യൂ സി പടിയൂർ പഞ്ചായത്ത് കമ്മിറ്റി എടതിരിഞ്ഞിയിൽ മെയ്ദിനത്തോട് അനുബന്ധിച്ച്Aituc ജില്ലാ കമ്മിറ്റി അംഗം കെ. വി. രാമകൃഷ്ൻ പതാക ഉയർത്തി,പി. മണി, വി. ആർ. രമേശ്, കെ. സി. ബിജു എന്നിവർ നേതൃത്വo നൽകി.
എ ഐ ടി യൂ സി ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വിവിധ കേന്ദ്രങ്ങളിൽ മെയ് ദിനാചരണം നടന്നു
Advertisement