ഡോണ്‍ബോസ്‌കോ ഹയര്‍സെക്കന്ററി സ്‌കൂള്‍ ഹൗസ് സിസ്റ്റം ,ക്ലബ് പ്രവര്‍ത്തനങ്ങള്‍ക്ക് പ്രൗഡോജ്വലമായ ആരംഭം

545

ഇരിങ്ങാലക്കുട-ഡോണ്‍ബോസ്‌കോ ഹയര്‍സെക്കന്ററി സ്‌കൂളിന്റെ ഹൗസ് സിസ്റ്റം ക്ലബുകളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഔദ്യോഗികമായ ഉദ്ഘാടനം ഡോണ്‍ബോസ്‌കോ ഹയര്‍സെക്കന്ററി സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ഫാ.കുര്യാക്കോസ് ശാസ്താംകാല അദ്ധ്യക്ഷത വഹിച്ചു.സ്‌കൂള്‍ മാനേജര്‍ ഫാ.മാനുവല്‍ മേവട ഭദ്രദീപം കൊളുത്തി,ഹൗസ് ,ക്ലബ് പ്രവര്‍ത്തനങ്ങള്‍ ഉദ്ഘാടനം ചെയ്തു,
സ്‌കൂള്‍ ലീഡര്‍മാരായ ലിഡാന്‍ റഹ്മാന്‍ ,അന്ന മരിയ റിജു എന്നിവരുടെ നേതൃത്വത്തില്‍ ദീപ പ്രകാശനം നടന്നു.ജ്വലിച്ചുയര്‍ന്ന ദീപപ്രഭ പോലെ വരും വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ പ്രകാശമാനമാവട്ടെ എന്ന പ്രാര്‍ത്ഥനയോടെ സ്‌കൂള്‍ ആത്മീയാചാര്യന്‍ ഫാ.ജോസിന്‍ താഴേത്തട്ട്,അഡ്മിനിസ്‌ട്രേറ്റര്‍ ഫാ.ജോയ്‌സണ്‍ മുളവരിക്കല്‍ ,എ എസ് ഇ സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ഫാ.മനു പീടികയില്‍ ,എല്‍ പി ഹെഡ്മിസ്ട്രസ് സി ഓമന ,സ്‌കൂള്‍ കോര്‍ഡിനേറ്റര്‍ സ്റ്റാനി വര്‍ഗ്ഗീസ് എന്നിവര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു.പി ടി എ പ്രസിഡന്റ് ഇ കെ തിലകന്‍ പറഞ്ഞു

Advertisement