കൊടിയന്‍കുന്ന് വലിയപറമ്പ് സ്റ്റേഡിയം ഉദ്ഘാടനം ജൂണ്‍ 3 ന്

500
Advertisement

കൊടിയന്‍കുന്ന് വലിയപറമ്പ് സ്റ്റേഡിയം ജൂണ്‍ 3 ന് ഞായറാഴ്ച ഉച്ചതിരിഞ്ഞ് 2.30 ന് വ്യവസായ -കായിക -യുവജന ക്ഷേമ വകുപ്പ് മന്ത്രി എ സി മൊയ്തീന്‍ ഉദ്ഘാടനം ചെയ്യും .ജില്ലാ പഞ്ചായത്തംഗം ടി ജി ശങ്കരനാരായണന്‍ സ്വാഗതവും ,ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ് അദ്ധ്യക്ഷതയും വഹിക്കും.എക്‌സി.എഞ്ചിനീയര്‍ ,തൃശ്ശൂര്‍ ജില്ലാ പഞ്ചായത്ത് ഡേവീസ് ജോണ്‍ ഡി മോറിസ് പദ്ധതി റിപ്പോര്‍ട്ട് അവതരിപ്പിക്കും.ഇരിങ്ങാലക്കുട എം എല്‍ എ പ്രൊഫ അരുണന്‍ മുഖ്യാതിഥി ആയിരിക്കും.വൈസ് പ്രസിഡന്റ് ജില്ലാ പഞ്ചായത്ത് കെ പി രാധാകൃഷ്ണന്‍ പുരസ്‌ക്കാര സമര്‍പ്പണം നടത്തും.ഇരിങ്ങാലക്കുട ബ്ലോക്ക പഞ്ചായത്ത് പ്രസിഡന്റ് വി എ മനോജ് കുമാര്‍ അവാര്‍ഡ് വിതരണം നടത്തും.മുരിയാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സരള വിക്രമന്‍ ,ജില്ലാ പഞ്ചായത്തംഗം വേണുഗോപാലമേനോന്‍ ,ത്യശ്ശൂര്‍ ജില്ലാപഞ്ചായത്ത് സെക്രട്ടറി ടി എസ് മജീദ് ,ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നളിനി ബാലകൃഷ്ണന്‍ ,ബ്ലോക്ക് പഞ്ചായത്തംഗം കെ എ മനോഹരന്‍,മുരിയാട് ഗ്രാമ പഞ്ചായത്തംഗം എ എം ജോണ്‍സണ്‍ ,മുരിയാട് ഗ്രാമ പഞ്ചായത്തംഗം മോളി ജേക്കബ് ,മുരിയാട് ഗ്രാമ പഞ്ചായത്തംഗം വൃന്ദ കുമാരി ,മുരിയാട് ഗ്രാമ പഞ്ചായത്തംഗം സിന്ധു നാരായണന്‍ കുട്ടി ,ജില്ലാ യൂത്ത് കോ -ഓര്‍ഡിനേറ്റര്‍ ഒ എസ് സുബീഷ് ,മുരിയാട് കുടുംബശ്രീ ചെയര്‍പേഴ്‌സണ്‍ ഷീജ മോഹനന്‍ ,മുരിയാട് സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് പ്രൊഫ.എം ബാലചന്ദ്രന്‍ നായര്‍ ,ആനന്ദപുരം റൂറല്‍ സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ജോമി ജോണ്‍ ,പഞ്ചായത്ത് യൂത്ത് കോ ഓര്‍ഡിനേറ്റര്‍ വിപിന്‍ വെള്ളയത്ത് ,സി പി ഐ (എം) മുരിയാട് ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ടി എം മോഹനന്‍ ,ഐ എന്‍ സി മുരിയാട് മണ്ഡലം പ്രസിഡന്റ് ഐ ആര്‍ ജെയിംസ് ,സി പി ഐ മുരിയാട് ലോക്കല്‍ കമ്മിറ്റി സെക്രട്ടറി പി ആര്‍ സുന്ദര രാജന്‍ ,ബി ജെ പി മുരിയാട് മണ്ഡലം പ്രസിഡന്റ് മഹേഷ് വെള്ളയത്ത് എന്നിവര്‍ സമ്മാനദാനം നടത്തും.മുരിയാട് ഗ്രാമപഞ്ചായത്ത് അംഗം ടി വി വത്സന്‍ നന്ദി പറയും

 

Advertisement