ഇരിഞ്ഞാടപ്പിള്ളി ചെങ്ങും കാവ് ഭഗവതി ക്ഷേത്രം താലപ്പൊലി മഹോത്സവത്തിന്റെ കലാസന്ധ്യയുടെ ഉദ്ഘാടനം

37
Advertisement

കല്ലേറ്റുംകര: ഇരിഞ്ഞാടപ്പിള്ളി ചെങ്ങും കാവ് ഭഗവതി ക്ഷേത്രം താലപ്പൊലി മഹോത്സവത്തിന്റെ കലാസന്ധ്യയുടെ ഉദ്ഘാടനം ഇരിഞ്ഞാലക്കുട കൂടൽമാണിക്യം ദേവസ്വം ചെയർമാൻ പ്രദീപ് യു. മേനോൻ നിർവഹിച്ചു. ബ്രമ്ഹശ്രീ പുരുഷോത്തമൻ നമ്പൂതിരി ഭദ്രദീപം തെളിയിച്ചു. എം. പദ്മനാഭൻ നായർ അധ്യക്ഷത വഹിച്ചു. അജിത് വടക്കൂട്ട് സ്വാഗതം പറഞ്ഞു. സർവശ്രീ. ചിറ്റേത് രാമൻ നായർ, ഇടയപ്പുറത്തു തങ്കപ്പമേനോൻ, പി. അരവിന്ദാക്ഷൻ നായർ, വി.പി.ഗോപാലൻ നായർ, ഇടയപ്പുറത്ത് അപ്പുനായർ, ഭൂവിനേശ്വരി രാമസുന്ദരം എന്നിവരെ ആദരിച്ചു. യോഗത്തിൽ പഞ്ചായത്ത് പ്രസിഡണ്ട് സന്ധ്യ നൈസൻ, പോലീസ് സബ് ഇൻസ്‌പെക്ടർ കെ.സ്. സുശാന്ത്, വാർഡ് മെമ്പർ സുനിത ശശീന്ദ്രൻ, ഇ. പി. ഹരിനമ്പൂതിരി, ചക്രപാണി ശാന്തികൾ, സോമൻ ശാരദാലയം, കെ.ബി. സുനിൽ എന്നിവർ പ്രസംഗിച്ചു.

Advertisement