ഇരിങ്ങാലക്കുട കോ -ഓപ്പറേറ്റീവ് ആശുപത്രിയില്‍ അന്തര്‍ദേശീയ യോഗാദിനം ആചരിച്ചു

436
Advertisement

ഇരിങ്ങാലക്കുട :അന്തര്‍ദേശീയ യോഗാദിനം ഇരിങ്ങാലക്കുട കോ -ഓപ്പറേറ്റീവ് ആശുപത്രി കോണ്‍ഫറന്‍സ് ഹാളില്‍ ആചരിച്ചു. ഹോസ്പിറ്റല്‍ പ്രസിഡന്റ് എം. പി. ജാക്‌സണ്‍ യോഗാദിനം ഉദ്ഘടനം ചെയ്തു. പ്രശസ്ത യോഗാചാര്യന്‍ ഷിബു യോഗയ്ക്ക് നേതൃത്വം നല്‍കി. ‘മനസിന്റെ ആരോഗ്യത്തിനു യോഗ’ എന്ന വിഷയത്തെ ആസ്പദമാക്കി ഇരിങ്ങാലക്കുട കോ -ഓപ്പറേറ്റീവ് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ ക്ലാസെടുത്തു. ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍ നഴ്‌സിംഗ് വിദ്യാര്‍ത്ഥികള്‍ മറ്റു ആശുപത്രി ജീവനക്കാര്‍ പങ്കെടുത്തു.

 

Advertisement