പടിയൂരില്‍ വീടിന് മുന്നില്‍ കക്കൂസ് മാലിന്യം തള്ളി

1046
Advertisement

പടിയൂര്‍ :ലോക ഭൗമദിനത്തില്‍ പടിയൂരില്‍ വീടിന് മുന്നില്‍ കക്കൂസ് മാലിന്യം തള്ളിയ നിലയില്‍ കണ്ടെത്തി.എടതിരിഞ്ഞി പോത്താനി റോഡില്‍ കാരണത്ത് വീട്ടില്‍ ഷിബുവിന്റെ വീടിന് മുന്നിലായാണ് സാമൂഹ്യവിരുദ്ധര്‍ കക്കൂസ് മാലിന്യം തള്ളിയത്. ശനിയാഴ്ച രാത്രിയാണ് സംഭവം.രാവിലെ അസഹ്യമായ മണം മൂലം പരിസരം പരിശോധിച്ചപ്പോഴാണ് മാലിന്യം ശ്രദ്ധയില്‍ പെട്ടത്. ഒരാഴ്ച മുന്‍ ഇത്തരത്തില്‍ ഭക്ഷണമാലിന്യവും ഇതേ സ്ഥലത്ത് തള്ളിയിരുന്നു. രാത്രി ഒരു മണിക്കൂര്‍ ഇടവേളയില്‍ മൂന്നുതവണയാണ് മാലിന്യം തള്ളാന്‍ ടാങ്കര്‍ ലോറികള്‍ എത്തുന്നത് സമീപത്തേ വീട്ടിലെ CCTV ദ്യശങ്ങളില്‍ നിന്ന് ലഭിച്ചിട്ടുണ്ട്. കാട്ടൂര്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.ഇത്തരത്തിലുള്ള സാമൂഹ്യവിരുദ്ധര്‍ക്ക് എതിരെ കര്‍ശനനടപടി എടുക്കണമെന്ന് പരിസ്ഥിതിപ്രവര്‍ത്തകന് ശരത് പോത്താനി യുടെ നേത്യത്വത്തില്‍ നാട്ടുകാര്‍ ആവശ്യപ്പെട്ടു

 

Advertisement