മേളച്ചൂടിന് ശമനമായി സംഭാരവിതരണം

347
Advertisement

പുല്ലൂര്‍: അമ്പലനട,ആനുരുളി പ്രദേശങ്ങളില്‍ നിന്നുളള കാവടിയാഘോഷങ്ങളില്‍ പങ്കെടുക്കുന്നവര്‍ക്ക് മേളച്ചൂടിനൊപ്പം കടന്നുവന്ന വേനല്‍ ചൂടിന് സമാശ്വാസത്തിനായി ബാലസംഘത്തിന്റെ സംഭാരവിതരണം നടന്നു.മിഷന്‍ ആശുപത്രി ജംഗ്ഷനില്‍ നടന്ന സംഭാരവിതരണം പുല്ലൂര്‍ സഹകരണ ബാങ്ക് പ്രസിഡണ്ട് ജോസ് ജെ ചിറ്റിലപ്പിള്ളി ഉദ്ഘാടനം ചെയ്തു.സി.പിഎം പുല്ലൂര്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ശശിധരന്‍ തേറാട്ടില്‍ അദ്ധ്യക്ഷത വഹിച്ചു.രഘുകുമാര്‍ മധുരക്കാരന്‍,കെ ജി മോഹനന്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.കെ.സി.രണദിവെ ,ശശി ടി.കെ ,എ.വി സുരേഷ് .സജ്ജന്‍ കെ.യു,സുധികുമാര്‍ തുടങ്ങിയവര്‍ സംഭാരവിതരണത്തിന് നേതൃത്വം നല്‍കി.