ലയണ്‍സ് സ്‌പെഷ്യല്‍ ഒളിംപിക്‌സ് മന്ത്രി വി.എസ് സുനില്‍കുമാര്‍ ഉദ്ഘാടനം നിര്‍വഹിച്ചു

402
Advertisement

ഇരിങ്ങാലക്കുട : തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളടങ്ങിയ ലയണ്‍സ് ക്ലബ്ബ് ഇന്റര്‍നാഷണലിന്റെ ഡിസ്ട്രിക്റ്റ് 318 ഡി യുടെ നേതൃത്വത്തില്‍ ജില്ലകളിലെ ഭിന്നശേഷിയുളള കുട്ടികള്‍ക്കായി സംഘടിപ്പിച്ച ലയണ്‍സ് സ്‌പെഷ്യല്‍ ഒളിംപിക്‌സ് മന്ത്രി വി.എസ് സുനില്‍കുമാര്‍ ഉദ്ഘാടനം നിര്‍വഹിച്ചു.ലയണ്‍സ് ക്ലബ്ബ് ഗവര്‍ണര്‍ വി.എ തോമാച്ചന്‍ പതാക ഉയര്‍ത്തി. ലയണ്‍സ് ക്ലബ്ബ് വൈസ് ഗവര്‍ണര്‍മാരായ ഇ.ഡി ദീപക്, എം.ഡി ഇഗ്നേഷ്യസ്, മുന്‍ ഗവര്‍ണര്‍മാരായ ജോര്‍ജ്ജ് ഡി.ദാസ്,അഡ്വ ടി.ജെ തോമസ്,ലയണ്‍സ് ക്ലബ്ബ് ഡിസ്ട്രിക്റ്റ് ക്യാബിനറ്റ് സെക്രട്ടറി അഡ്വ.എം.സി എംസണ്‍,സോണ്‍ ചെയര്‍മാന്‍മാരായ ജോസ് മൂത്തേടന്‍,ജെയിംസ് വളപ്പില തുടങ്ങിയവര്‍ പങ്കെടുത്തു. ഇരിങ്ങാലക്കുട ഡോണ്‍ ബോസ്‌കോ സ്‌കൂള്‍ ഗ്രൗണ്ടില്‍ വെച്ച് സംഘടിപ്പിച്ച ലയണ്‍സ് സ്‌പെഷ്യല്‍ ഒളിംപിക്‌സില്‍ 1200ഓളം ഭിന്നശേഷി കുട്ടികള്‍ പങ്കെടുത്തു.പ്രധാനമായും ശാരീരിക, ശ്രവണ-സംസാര, ബുദ്ധിപരമായ വെല്ലുവിളികള്‍ എന്നിങ്ങനെ മൂന്നു വിഭാഗങ്ങളിലായി തിരിച്ച് പ്രായത്തിന്റെ അടിസ്ഥാനത്തില്‍ സബ്ബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ എന്ന അടിസ്ഥാനത്തിലാണ് മത്സരങ്ങള്‍ നടത്തിയത്. ലയണ്‍സ് ക്ലബ്ബ് ഡിസ്ട്രിക്റ്റ് ചെയര്‍മാന്‍മാരായ പോള്‍ ഡേവിസ്, സാജു പാത്താടന്‍, ചാലക്കുടി ലയണ്‍സ് ക്ലബ്ബ് പ്രസിഡന്റ് ബിജു പേരേപ്പാടന്‍ എന്നിവരുടെ നേതൃത്വത്തില്‍ ചാലക്കുടി ലയണ്‍സ് ക്ലബ്ബാണ് സ്‌പെഷ്യല്‍ ഒളിംപിക്‌സിന് ആതിഥേയത്വം വഹിച്ചത്. മത്സര ഇനങ്ങളുടെ നടത്തിപ്പ് ക്രൈസ്റ്റ് കോളജ് ഫിസിക്കല്‍ എഡ്യുക്കേഷനാണ് നടത്തിയത്.

Advertisement