അപകടത്തില്‍ പരിക്കേറ്റ നായക്ക് തുണയായൊരു മൃഗ സ്‌നേഹി

779
Advertisement

മുരിയാട് : പഞ്ചായത്തിലെ റെയില്‍വേ ഗേറ്റിന് സമീപം വ്യാഴാഴ്ച്ച രാവിലെയാണ് വാഹനാപകടം പറ്റി മൃതഭയനായി തെരുവ് നായയെ നാട്ടുക്കാരുടെ ശ്രദ്ധയില്‍ പെടുന്നത്. ആരും സഹായത്തിനില്ലാതെ കിടന്നിരുന്ന നായയെ ബോസ് ചുള്ളിയില്‍ എന്നയാളും മുരിയാട് പഞ്ചായത്ത് പ്രസിഡന്റ് സരള വിക്രമനും കൂടി മൃഗാശുപത്രിയില്‍ എത്തിക്കുകയായിരുന്നു. വെറ്റിനറി ഡോ.പ്രദീപ് നടത്തിയ ചികിത്സയില്‍ നായയുടെ നട്ടെല്ല് തകര്‍ന്ന അവസ്ഥയിലാണെന്ന് കണ്ടെത്തി. നിരന്തര ശുശ്രൂഷ ആവശ്യമുള്ള നായയെ ഏറ്റെടുക്കാന്‍ ആരും തയ്യാറാകാത്ത സാഹചര്യത്തിലാണ് അരുണ്‍ വടക്കൂട്ട് എന്ന വ്യക്തി നായയെ ഏറ്റെടുക്കാന്‍ സന്നദ്ധത പ്രകടിപ്പിക്കുകയും നായക്ക് തുണയാവുകയും ചെയ്തത്.