ആര്‍.എസ്.എസ്., ബി.ജെ.പി. ഭീകരതയ്ക്കെതിരെ എല്‍.ഡി.എഫിന്റെ സത്യാഗ്രഹസമരം

401
Advertisement

പടിയൂര്‍: പഞ്ചായത്തിലെ സമാധാനാന്തരീക്ഷം തകര്‍ക്കുന്ന ആര്‍.എസ്.എസ്.- ബി.ജെ.പി. ഭീകരതയ്ക്കെതിരെ എല്‍.ഡി.എഫ്. പടിയൂര്‍ പഞ്ചായത്ത് കമ്മിറ്റി ഏകദിന സത്യാഗ്രഹസമരം നടത്തി. സി.പി.എം. ജില്ലാ സെക്രട്ടേറിയേറ്റംഗം ബാബു എം. പാലിശ്ശേരി ഉദ്ഘാടനം ചെയ്തു. പി.എ. രാമനന്ദന്‍ അധ്യക്ഷനായിരുന്നു. പ്രൊഫ. കെ.യു. അരുണന്‍ എം.എല്‍.എ., വിവിധ കക്ഷി നേതാക്കളായ സി.ആര്‍. വത്സന്‍, കെ. ശ്രീകുമാര്‍, ടി.കെ. സുധീഷ്, കെ.സി. പ്രേമരാജന്‍, പി. മണി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.എ. മനോജ് കുമാര്‍, കെ.കെ. സുബ്രഹ്മണ്യന്‍ തുടങ്ങിയവര്‍ സംസാരിച്ചു. സമാപന സമ്മേളനം എ.ഐ.വൈ.എഫ്. ജില്ലാ പ്രസിഡന്റ് കെ.പി. സന്ദീപ് ഉദ്ഘാടനം ചെയ്തു. കെ.വി. രാമകൃഷ്ണന്‍, കെ.എസ്. രാധാകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.

Advertisement