വി വി രാമന്‍ ചരമവാര്‍ഷികം ആചരിച്ചു.

391
Advertisement

പടിയൂര്‍ : വി വി രാമന്‍ ചരമവാര്‍ഷീക ദിന സായാഹ്നത്തില്‍ പടിയൂര്‍ HDP സമാജ പരിസരത്തുനിന്നാരംഭിച്ച് പടിയൂര്‍ പാര്‍ട്ടി ഓഫീസ് അങ്കണത്തിലെ പൊതുസമ്മേളന വേദിയിലേക്ക് നടന്ന നൂറുകണക്കിന് പ്രവര്‍ത്തകരുടെ പ്രകടനവും പൊതുസമ്മേളനവും CPI സംസ്ഥാന കൗണ്‍സിലംഗം കെ ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്തു.2017-2018 സമ്പത്തീക വര്‍ഷത്തെ നികുതി,പദ്ധതി വിഹിതം 100% കൈവരിക്കാന്‍ നേതൃത്വം കൊടുത്ത പടിയൂര്‍ ഗ്രമപഞ്ചായത്ത് പ്രസിഡന്റും ലോക്കല്‍ അസി.സെക്രട്ടറിയുമായ കെ സി ബിജുവിനെ ആദരിച്ചു.രാമേട്ടന് നല്‍കുന്ന ഏറ്റവും വലിയ ആദരവാണ് കെ സി ബിജുവിനെ പോലുള്ള പുതിയ തലമുറ കൈവിടാതെ തുടരുന്നതെന്ന് അദ്ദേഹം സൂചിപ്പിച്ചു.കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിനും ചെത്തുതൊഴിലാളി പ്രസ്ഥാനത്തിന്റെയും സാമൂഹ്യമുന്നേറ്റത്തിന്റെയും മുന്നണി പോരാളിയും മികച്ച സംഘാടകനുമായിരുന്നെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.പി മണി അധ്യക്ഷനായി.എ.ഐ.വൈ.എഫ് ജില്ലാ പ്രസിഡന്റ് കെപി സന്ദീപ് മുഖ്യപഭാഷണം നടത്തി.ജില്ലാ കൗണ്‍സിലംഗം ടി കെ സുധീഷ്,മണ്ഡലം അസി. സെക്രട്ടറി എന്‍ കെ ഉദയപ്രകാശ്,കെ വി രാമകൃഷ്ണന്‍,കെവി മോഹനന്‍,കെ എസ് രാധാകൃഷ്ണന്‍,വി ആര്‍ രാജന്‍,കെ എം ഭാസ്‌കരന്‍കെ സി ബിജു എന്നിവര്‍ സംസാരിച്ചു.പ്രകടനത്തിന് വി ആര്‍ രമേഷ്,വിബിന്‍,കെ പി കണ്ണന്‍,വിഷ്ണുശങ്കര്‍,ബിനോയ് വിടി,ജിത്ത് വിജെ,കിരണ്‍ കെ ആര്‍,മിഥുന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

 

Advertisement