ക്രൈസ്റ്റ് കോളേജില്‍ അലുമിനി പ്രഭാഷണ പരമ്പര

85
Advertisement

ഇരിങ്ങാലക്കുട:നവ സംരംഭകരും സംരംഭങ്ങളും കാലഘട്ടത്തിന്റെ ആവശ്യകതയാണെന്ന് പ്രമുഖ വ്യവസായി കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് അലുംനി അസോസിയേഷന്റെയും എന്റർപ്രെണർഷിപ്പ് ക്ലബ്ബിന്റെയും ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച അലുമിനി പ്രഭാഷണ പരമ്പരയില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു ക്രൈസ്റ്റ് കോളേജ് പൂര്‍വ വിദ്യാര്‍ത്ഥി കൂടിയായ അദ്ദേഹം. കോളേജ് പ്രിന്‍സിപ്പല്‍ ഡോ. മാത്യു പോള്‍ ഊക്കന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ മാനേജര്‍ ഫാ. ജേക്കബ് ഞെരിഞ്ഞമ്പള്ളി അനുഗ്രഹ പ്രഭാഷണം നടത്തി. അലുംനി അസോസിയേഷന്‍ വൈസ് പ്രസിഡന്റ് ശ്രീ. ജയ്‌സന്‍ പറേക്കടന്‍, സെക്രട്ടറി ഡോ. സുധീര്‍ സെബാസ്റ്റ്യന്‍ കെ., എന്റർപ്രെണർഷിപ്പ് ക്ലബ്ബ് കോഓര്‍ഡിനേറ്റര്‍ ഡോ. ലിന്റോ ആലപ്പാട്ട് എന്നിവര്‍ പ്രസംഗിച്ചു.

Advertisement