ആനന്ദപുരം ഗവണ്മെന്റ് യു. പി. സ്കൂളിന്റെ കെട്ടിട നിർമ്മാണത്തിന്റെ ഉദ്ഘാടനം പ്രൊഫ. കെ. യു. അരുണൻ എം. എൽ. എ നിർവഹിച്ചു

ആനന്ദപുരം: ഗവണ്മെന്റ് യു. പി. സ്കൂളിന്റെ കെട്ടിട നിർമ്മാണത്തിന്റെ ഉദ്ഘാടനം പ്രൊഫ. കെ. യു. അരുണൻ എം. എൽ. എ നിർവഹിച്ചു. 2019 — 20 വർഷത്തെ ബഡ്ജറ്റിൽ നിന്നും 1 കോടി രൂപയാണ് പ്രസ്തുത കെട്ടിട നിർമ്മാനത്തിന് വേണ്ടി അനുവദിച്ചിട്ടുള്ളത്. ഈ തുകയുപയോഗിച്ച് 340.62 ചതുരശ്ര മീറ്റർ വിസ്തീർണ്ണത്തിൽ 6 ക്ലാസ്സ്‌ മുറികളും കോണിമുറിയും വരാന്തയുമാണ് നിർമ്മിക്കുന്നത്. നിർമ്മാണ പ്രവർത്തികൾ പൊതു മരാമത്ത് വകുപ്പ് കെട്ടിട വിഭാഗത്തിന്റെ മേൽനോട്ടത്തിൽ നടക്കും. ആനന്ദപുരം ജി. യു. പി. എസ് അങ്കണത്തിൽ വച്ച് നടന്ന ഉദ്ഘാടനചടങ്ങിൽ മുരിയാട് ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സരിത സുരേഷ് അദ്ധ്യക്ഷത വഹിച്ചു. ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ്‌ വി. എ. മനോജ്‌കുമാർ മുഖ്യാഥിതി ആയിരുന്നു. പൊതുമരാമത്ത് കെട്ടിട വിഭാഗം അസിസ്റ്റന്റ് എഞ്ചിനീയർ വി. ആർ. ദീപ റിപ്പോർട്ട് അവതരിപ്പിച്ചു. ബ്ലോക്ക്‌ പഞ്ചായത്ത്‌ ആരോഗ്യ — വിദ്യാഭ്യാസ സ്റ്റാന്റിംഗ്കമ്മിറ്റി ചെയർമാൻ മിനി സത്യൻ, മുരിയാട് ഗ്രാമ പഞ്ചായത്ത്‌ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഗംഗാദേവി സുനിൽ, വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ അജിത രാജൻ, മെമ്പർമാരായ ടി. വി. വത്സൻ, എ. എം. ജോൺസൻ, പി. ടി. എ. പ്രസിഡന്റ്‌ കെ. കെ. സന്തോഷ്‌ എന്നിവർ സംസാരിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് എസ്. ശ്രീകല സ്വാഗതവും വാർഡ് മെമ്പർ സിന്ധു നാരായണൻകുട്ടി നന്ദിയും പറഞ്ഞു.

Hot this week

Irungalakkuuttu Upajill School Girls Baccarat Tournament Junior Ankutti's section,...

ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് 2026-27 ഹരിത വസന്തം പച്ചക്കറി കൃഷി പദ്ധതി ഉദ്ഘാടനം ചെയ്തു.

കാട്ടൂർ ഗ്രാമപഞ്ചായത്ത്‌ കൃഷിഭവൻ പരിധിയിലെ സുഗന്ധം ജോയിന്റ് ലിങ്കേജ് ഗ്രൂപ്പിന്റെ പച്ചക്കറി...

ലോക മുള ദിനാചരണം

വെള്ളാങ്ങല്ലൂർ: ആലുവക്കാരൻ ഫൗണ്ടേഷനും ഫോറസ്റ്റിഫിക്കേഷൻ സംഘടനയും സംയുക്തമായി ലോക മുള ദിനാചരണം...

പോലീസ് ഉദ്യോഗസ്ഥന്റെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയ കേസിലെ പ്രതി അറസ്റ്റിൽ

ഇരിങ്ങാലക്കുട : ഠാണ ജംഗ്ഷനിൽ ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥന്റെ ഔദ്യോഗിക...

Topics

28 ലക്ഷം രൂപയുടെ സ്വർണാഭരണ തട്ടിപ്പ്: പ്രതി പള്ളുരുത്തിയിൽ നിന്നും പിടിയിൽ

മാള: യുവതിയെ കബളിപ്പിച്ച് 28 ലക്ഷത്തോളം രൂപ വിലമതിക്കുന്ന സ്വർണാഭരണങ്ങളും, 4000...
spot_img

Related Articles

Popular Categories

spot_imgspot_img