ഇന്ധന വില വർദ്ധനവിനെതിരെ പ്രതീകാത്മക ബന്ദ് നടത്തി

92

മുരിയാട് :തുടർച്ചയായി ഇന്ധന വില വർദ്ധിപ്പിക്കുന്ന കേന്ദ്രസർക്കാരിന്റെ നടപടിക്കെതിരെ യൂത്ത് കോൺഗ്രസ്സ് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം മുരിയാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മുരിയാട് പഞ്ചായത്തിന് മുന്നിൽ പ്രതീകാത്മക ബന്ദ് നടത്തി.യൂത്ത് കോൺഗ്രസ്‌ മുൻ മണ്ഡലം വൈസ് പ്രസിഡന്റ്‌ ജസ്റ്റിൻ ജോർജ് അധ്യക്ഷത വഹിച്ച ചടങ്ങ് യൂത്ത് കോൺഗ്രസ്സ് അസംബ്ലി പ്രസിഡന്റ്‌ വിബിൻ വെള്ളയത്ത്‌ ഉദ്‌ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ്‌ മുൻ മണ്ഡലം ട്രഷറർ എബിൻ ജോൺ നന്ദി പറഞ്ഞു യൂത്ത് കോൺഗ്രസ്‌ നേതാക്കളായ റിജോൺ ജോൺസൻ, ഐവിൻ, ജിന്റോ,ഫിജിൽ ജോൺ, ഫൗജി ജോൺ ആഗ്നൽ, ദിനേശ് ആൻഡേഴ്സൺ അർജുൻ മധു തോണിയിൽ,ജെമസ് പഞ്ചായത്ത്‌ മെമ്പർ മോളി ജേക്കബ്, വൃന്ദകുമാരി തുടങ്ങിയവർ നേതൃത്വം നൽകി

Advertisement