തളിയകോണം ഗ്രണ്ടില്‍ നിര്‍മ്മാണസാമഗ്രികള്‍ ഇറക്കി കളി മുടക്കുന്നതായി പരാതി.

633

കരുവന്നൂര്‍ :തളിയകോണം 39-ാം വാര്‍ഡില്‍ ബാപ്പൂജി സ്മാരക സ്റ്റേഡിയത്തില്‍ റോഡ് പണിയ്ക്കായി മെറ്റലും ക്വാറി വെയ്സ്റ്റും മറ്റും ഇറക്കിയിട്ട് പ്രദേശവാസികളുടെ കായിക ഉല്ലാസത്തിന് തടയിടുന്നതായി പരാതി.മുന്‍പും ഇവിടെ റോഡ് കോണ്‍ട്രാക്ടര്‍മാര്‍ ഇത്തരത്തില്‍ നിര്‍മ്മാണ സാമഗ്രികള്‍ ഇറക്കിയിട്ടതിനേ തുടര്‍ന്ന് നഗരസഭയ്ക്ക് പരാതിയും വിവരാവകാശവും സമര്‍പ്പിച്ചതിനേ തുടര്‍ന്ന് ആര്‍ക്കും ഇത്തരത്തില്‍ ഗ്രണ്ടില്‍ സാമഗ്രികള്‍ ഇറക്കുന്നതിന് അനുമതി നല്‍കിയിട്ടില്ലെന്നാണ് മറുപടി ലഭിച്ചിരുന്നത്.വീണ്ടും ഗ്രണ്ട് നാശമാകുന്ന തരത്തില്‍ വ്യാപകമായി മെറ്റല്‍കഷ്ണങ്ങള്‍ കൊണ്ടിട്ടിരിക്കുകയാണ്.എത്രയും പെട്ടന്ന് മെറ്റല്‍ മാറ്റി കളിസ്ഥലം വൃത്തിയാക്കണമെന്ന് ബി ജെ പി 51-ാം ബൂത്ത് കമ്മറ്റി ആവശ്യപ്പെട്ടു.മുന്‍സിപ്പല്‍ സെക്രട്ടറി ഷാജൂട്ടന്‍ സംസാരിച്ചു. യോഗത്തില്‍ മജൂ വി .എം ,മോഹനന്‍ ,അക്ഷയ്,വിജീഷ് ,അനൂപ് എന്നിവര്‍ പങ്കെടുത്തു

 

 

Advertisement