ഇരിങ്ങാലക്കുട ജ്യോതിസ് കോളേജിൽ ബയോ മെഡിക്കൽ വേസ്റ്റ് മാനേജ്മെൻറ് നിർമാർജനത്തെപ്പറ്റി സെമിനാർ സംഘടിപ്പിച്ചു

109

ഇരിങ്ങാലക്കുട: ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ഐ എം എ ഇരിങ്ങാലക്കുട ബ്രാഞ്ച് ഇമേജിന്റെയും ജ്യോതിസ് കോളേജിന്റെയും ആഭിമുഖ്യത്തിൽ ബയോ മെഡിക്കൽ വേസ്റ്റ് മാനേജ്മെൻറ് നിർമാർജനത്തെപ്പറ്റി സെമിനാർ സംഘടിപ്പിച്ചു. ബയോ വേസ്റ്റ് എങ്ങനെ നിർമാർജനം ചെയ്യാം, എങ്ങനെ റീസൈക്കിൾ ചെയ്യാം എന്നതിനെപ്പറ്റി ഡോ പീറ്റർ സാജൻ വിദ്യാർത്ഥികൾക്കായി ക്ലാസ് നൽകി. കോളേജ് പ്രിൻസിപ്പൽ പ്രൊഫ എ എം വർഗീസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ഡോ ഹരീന്ദ്രനാഥ് എ എം ക്ലാസ് ഉദ്ഘാടനം ചെയ്തു അക്കാദമിക് കോഡിനേറ്റർ കുമാർ സി കെ സ്വാഗതവും വൃന്ദ ഗോപിക നന്ദിയും പറഞ്ഞു.

Advertisement