എം.കോം.പരീക്ഷയിൽ റാങ്ക് നേടിയ സ്വാതിയെ ആദരിച്ചു

116

മാപ്രാണം: കാലിക്കറ്റ് സർവ്വകലാശാലയുടെ ഇക്കഴിഞ്ഞ എം.കോം.പരീക്ഷയിൽ ഒന്നാം റാങ്ക് നേടി വിജയിച്ച മാപ്രാണം സ്വദേശിനി എം.പി.സ്വാതിയെ കൺസ്ട്രക്ഷൻ വർക്കേഴ്സ് യൂണിയൻ (സി.ഐ.ടി.യു) പൊറത്തിശ്ശേരി മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചു.സി.ഐ.ടി.യു.ജില്ലാ സെക്രട്ടറി യു.പി.ജോസഫ് പൊന്നാടയണിയിച്ച് ഉപഹാരം നൽകി അനുമോദിച്ചു.കൺസ്ട്രക്ഷൻ വർക്കേഴ്സ് യൂണിയൻ ജില്ലാ സെക്രട്ടറി ഉല്ലാസ് കളക്കാട്ട്,യൂണിയൻ ഭാരവാഹികളായ ലത ചന്ദ്രൻ,വി.കെ.ബൈജു, പി.കെ.സുരേഷ്, കുമുദം സുബ്രൻ,സതി സുബ്രഹ്മണ്യൻ എന്നിവരും സന്നിഹിതരായിരുന്നു.നിർമ്മാണ തൊഴിലാളികളായ മൂലയിൽ പ്രജി – സുനിത ദമ്പതികളുടെ മകളായ സ്വാതി ചാലക്കുടി പനമ്പിള്ളി മെമ്മോറിയൽ ഗവ.കോളേജിലാണ് ബിരുദാനന്തര ബിരുദ പഠനം പൂർത്തിയാക്കായത്.സഹോദരൻ സായൂജ് ഐ. ടി.ഐ വിദ്യാർത്ഥിയാണ്.

Advertisement