ഭരണഘടനാ വെല്ലുവിളികള്‍ ഏറ്റേടുക്കുവാന്‍ പട്ടികജാതി- വര്‍ഗ്ഗ, പിന്നോക്ക സംഘടനകള്‍ക്കാകണം- റജികുമാര്‍.

264
Advertisement

ഭരണഘടന നേരിടുന്ന വെല്ലുവിളികള്‍ ഏറ്റേടുക്കുവാന്‍ സംവരണാനുകൂല്യങ്ങള്‍ കൈപ്പറ്റുന്ന പട്ടികജാതി-വര്‍ഗ്ഗ പിന്നോക്ക സമുദായങ്ങള്‍ തയ്യാറാകണമെന്നും, ജാതി സംവരണം നിര്‍ത്തലാക്കി സാമ്പത്തിക സംവരണം നടപ്പാക്കാന്‍ ശ്രമിക്കുന്ന ശക്തികളാണ് നവോത്ഥാന കേരളത്തേ പിന്നോട്ട് നടത്തുവാന്‍ ശ്രമിക്കുന്നതെന്നും കെ.പി.എം.എസ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം റജികുമാര്‍ പ്രസതാവിച്ചു. വെള്ളാംങ്കല്ലൂര്‍ പെന്‍ഷന്‍ ഭവനില്‍ നടന്ന കേരള പുലയര്‍ മഹിളാ ഫെഡറേഷന്‍ ഏരിയാ കണ്‍വെന്‍ഷന്‍ ഉല്‍ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സുമതി തിലകന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കണ്‍വെന്‍ഷനില്‍ ,കെ.എസ് രാജു, ഐ.എ ബാലന്‍, സുഗന്ധി അയ്യപ്പകുട്ടി, അമ്പിളി ഉണ്ണിക്കൃഷ്ണന്‍, ലളിത രവി, സന്തോഷ് ഇടയിലപ്പുര, എം സി സുനന്ദകുമാര്‍, തുടങ്ങിയവര്‍ സംസാരിച്ചു. ഏരിയാ സെക്രട്ടറി ആശാശ്രീനിവാസന്‍ സ്വാഗതവും, ഉചിത ഹരിദാസ് നന്ദിയും പറഞ്ഞു.

 

Advertisement