മഹിളാ കോൺഗ്രസ്‌ വേളൂക്കര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു

48

വേളൂക്കര :കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നടപടികൾക്കെതിരെയും, ഇന്ധന വിലവര്ധനവിനെതിരെയും മഹിളാ കോൺഗ്രസിന്റെ നേതൃത്വത്തിൽ വില്ലേജ് ഓഫീസിന്റെ മുൻപിൽ സംഘടിപ്പിച്ച പ്രതിഷേധജ്വാല നിയോജകമണ്ഡലം പ്രസിഡന്റ് ബെൻസി ഡേവിഡ് ഉത്ഘാടനം ചെയ്തു.ഷീബ നാരായണൻ അധ്യക്ഷതവഹിച്ചു . ഇന്ത്യൻ നാഷണൽ കോൺഗ്രസ് വേളൂക്കര മണ്ഡലം പ്രസിഡന്റ് ഷാറ്റൊ കുര്യൻ മുഖ്യപ്രഭാഷണം നടത്തി, മണ്ഡലം ബ്ലോക്ക്‌ ഭാരവാഹികളായ ആമിനാ, ഗീത മനോജ്, സുശീല, ഡെയ്സി ജോസ്, തുടങ്ങിയവർ സംസാരിച്ചു.

Advertisement