“കരകയറാൻ കൈത്താങ്ങ്” പദ്ധതിക്ക് തുടക്കമിട്ട് പല്ലാവൂർ തൃപ്പേക്കുളം സമിതി

76

ഇരിങ്ങാലക്കുട:കോവിഡ് 19 ലോക്ക് ഡൗൺ സാഹചര്യത്തിൽ വാദ്യ കലാകാരന്മാർക്ക് വേണ്ടി പല്ലാവൂർ തൃപ്പേക്കുളം സമിതിയുടെ നേതൃത്വത്തിൽ നടത്തുന്ന “കരകയറാൻ കൈത്താങ്ങ്” എന്ന പദ്ധതിക്ക് തുടക്കമായി .ക്ഷേത്രോത്സവങ്ങളും മറ്റ് ആഘോഷങ്ങളും കോവിഡ് ഭീതിയിൽ മാറ്റി വെക്കപ്പെടുന്ന ഈ അവസരത്തിൽ ബുദ്ധിമുട്ട് അനുഭവപ്പെടുന്ന വാദ്യകലാകാരന്മാരെ സഹായിക്കുക എന്ന ലക്ഷ്യത്തോട് കൂടിയാണ് സമിതി പദ്ധതിക്ക് രൂപം കൊടുത്തത് .പിണ്ടിയത്ത് ചന്ദ്രൻ നായർക്ക് സമിതി ട്രഷറർ രാജേന്ദ്രവർമ്മ ചെക്ക് കൈമാറിക്കൊണ്ട് പദ്ധതിക്ക് തുടക്കമിട്ടു.സമിതി ഭാരവാഹികളായ കലാമണ്ഡലം ശിവദാസ് ,അജയ് മേനോൻ ,മൂർക്കനാട് ദിനേശൻ വാരിയർ ,നീരജ് മേനോൻ തുടങ്ങിയവർ പങ്കെടുത്തു.സമിതിയുമായി ബന്ധപ്പെട്ട് നടത്തുന്ന കാരുണ്യപ്രവർത്തനങ്ങളിൽ പങ്കാളികളാവാൻ താൽപ്പര്യമുള്ളവർ സമിതിയുമായി ബന്ധപ്പെടണമെന്ന് ഭാരവാഹികൾ അറിയിച്ചു .ബന്ധപ്പെടേണ്ട നമ്പർ : 9633689850 ,9447993725

Advertisement