‘ഹരിതം സഹകരണം’ പദ്ധതി ഉദ്ഘാടനം ചെയ്തു

399
Advertisement

മാപ്രാണം :സഹകരണവകുപ്പിന്റെ ഹരിതം സഹകരണം പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം കരുവന്നൂര്‍ ബാങ്ക് നവതി മന്ദിരത്തില്‍ വച്ച് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ് നിര്‍വ്വഹിച്ചു.കരുവന്നൂര്‍ എസ്. സി .ബി പ്രസിഡന്റ് കെ.കെ ദിവാകരന്‍ സ്വാഗതം പറഞ്ഞു.ജോയിന്റ് റജിസ്ട്രാര്‍ ജനറല്‍ തൃശൂര്‍ ടി. കെ സതീഷ് കുമാര്‍ പദ്ധതി വിശദീകരണം നടത്തി.ഇരിങ്ങാലക്കുട മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ നിമ്യ ഷിജു അദ്ധ്യക്ഷത വഹിച്ചു.സഹകരണ ഓഡിറ്റ് ജോയ്ന്റ് ഡയറക്ടര്‍ എം.കെ സുരേഷ് കുമാര്‍ മഴക്കുഴി നിര്‍മ്മാണ പ്രഖ്യാപനം നടത്തി.നബാര്‍ഡ് അസി.മാനേജര്‍ ദീപ എസ് പിള്ള മുഖ്യാതിഥിയായിരുന്നു.മുന്‍ പൊറത്തിശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് എം.ബി രാജു മാസ്റ്റര്‍ ,പി.എ.സി.എസ് അസ്സോസിയേഷന്‍ സെക്രട്ടറി പി. മുരളീധരന്‍ ,ഇരിങ്ങാലക്കുട മുന്‍സിപ്പാലിറ്റി 10-ാം വാര്‍ഡ് കൗണ്‍സിലര്‍ പി. വി പ്രജീഷ് ,ഇരിങ്ങാലക്കുട മുന്‍സിപ്പാലിറ്റി 7-ാം വാര്‍ഡ് കൗണ്‍സിലര്‍ പി. സി മുരളീധരന്‍ ,സ്പര്‍ശ് വൈസ് ചെയര്‍മാന്‍ സി. കെ ചന്ദ്രന്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.മുകുന്ദപുരം അസ്സി.റജിസ്ട്രാര്‍ (ജനറല്‍ ) എം .സി അജിത് നന്ദി പറഞ്ഞു