ആയിരത്തഞ്ഞൂറോളം മാസ്കുകൾ വിതരണം ചെയ്തത് സി പി എം

57
Advertisement

ഊരകം:കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി സി. പി .ഐ .എം ഊരകം ബ്രാഞ്ചിന്റെ നേതൃത്വത്തിൽ മാസ്ക്കുകൾ വിതരണം ചെയ്തു. അഞ്ഞൂറിൽപരം വീടുകളിലായി 1500 മാസ്കുകളാണ് വിതരണം ചെയ്തത്. ഊരകം കിഴക്ക് മുറിയിൽ വച്ച് ചുക്കത്ത് ലത ഭരതന് മാസ്ക്കുകൾ കൊടുത്തുകൊണ്ട് സി പി എം ജില്ലാ കമ്മിറ്റി അംഗം ഉല്ലാസ് കളക്കാട് മാസ്ക് വിതരണം ഉദ്ഘാടനം ചെയ്തു. ശശിധരൻ തേറാട്ടിൽ , കെ .ജി മോഹനൻ, ജോസ് ജെ ചിറ്റിലപ്പിള്ളി എന്നിവർ പങ്കെടുത്തു. സത്യൻ എൻ. കെ, സി.എം ബാബു ,ശാരി സുധാകരൻ ,വിനേഷ് മണമാടത്തിൽ , രഞ്ജിത്ത് വേലായുധൻ ,വിജേഷ്, മണിലാൽ കരിപറമ്പിൽ എന്നിവർ വിവിധ പ്രദേശങ്ങളിൽ വീടുകളിൽ മാസ്കുകൾ എത്തിച്ചുകൊടുത്തു.

Advertisement