ആനത്തടം പള്ളിയില്‍ വി തോമാശ്ലീഹായുടെ ദുക്‌റാന തിരുനാളിനു കൊടിയേറി

793
Advertisement

ആനത്തടം-ആനത്തടം സെ.തോമാസ് ദൈവാലയത്തില്‍ ഇടവക മദ്ധ്യസ്ഥനായ വി തോമാശ്ലീഹായുടെ ദുക്‌റാന തിരുന്നാള്‍ ജൂണ്‍ 24 മുതല്‍ ജൂലൈ 3 വരെ ആഘോഷിക്കും.തിരുന്നാള്‍ ദിനമായ ജൂലൈ 3 ന് രാവിലെ 10 ന് നടക്കുന്ന ആഘോഷമായ തിരുന്നാള്‍ കുര്‍ബ്ബാനക്ക് റവ ഫാ ടോംസ് കളപുരക്കല്‍ മുഖ്യകാര്‍മ്മികത്വം വഹിക്കും .തിരുന്നാള്‍ സന്ദേശം റവ ഫാ.ജോണ്‍ പാലിതോട്ടം എസ് ഡി ബി നല്‍കും.റവ .ഫാ .സനീഷ് മുളങ്കുന്നത്ത് ഐ എസ് സി എച്ച് സഹകാര്‍മ്മികത്വം വഹിക്കും.ആഘോഷമായ വി കുര്‍ബാനക്ക് ശേഷം നേര്‍ച്ച പായസം വെഞ്ചിരിപ്പും തിരുന്നാള്‍ പ്രദക്ഷിണവും ഉണ്ടായിരിക്കും .തിരുന്നാളിന്റെ സുഗമമായ നടത്തിപ്പിനായി വികാരി ഫാ.മനോജ് മേക്കാടത്ത് ,കൈക്കാരന്‍മാര്‍ ആടലാടി ഫ്രാന്‍സിസ് പീറ്റര്‍ ,വിതയത്തില്‍ തോമന്‍ തോമസ് ,മാടവന ജോസഫ് ജോസ് ,ജനറല്‍ കണ്‍വീനര്‍ ചുങ്കത്ത് ജോര്‍ജ്ജ് വര്‍ഗ്ഗീസ് എന്നിവരുടെ നേതൃത്വത്തില്‍ വിപുലമായ കമ്മിറ്റികള്‍ പ്രവര്‍ത്തിച്ചു വരുന്നു

Advertisement