ജനകീയ ഹോട്ടൽലിൻടെ 40 ദിവസത്തെ മുഴുവൻ ചിലവും ഏറ്റെടുത്ത് സി പി ഐ

82

ഇരിഞ്ഞാലക്കുട :ലോക്ക്ഡൗൺ കാലഘട്ടത്തിൽ ഹോട്ടലുകളിൽ നിന്നും ഭക്ഷണം ലഭ്യമാകാത്തതിനെ തുടർന്ന് പഞ്ചായത്ത് ജനകീയ ഹോട്ടൽ സംവിധാനം വഴി ഏകദേശം 40 ദിവസത്തോളം ആരോഗ്യ വിഭാഗം ജീവനക്കാർക്ക് നൽകിവന്നിരുന്ന ഭക്ഷണത്തിന്റെ മുഴുവൻ ചിലവും ഏറ്റെടുത്ത് കാട്ടൂരിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം (സിപിഐ).പൊതുഗതാഗതം ഇല്ലാതിരുന്നതിനാൽ ഒരു വിഭാഗം ആരോഗ്യവകുപ്പ് ജീവനക്കാർ കാട്ടൂരിൽ തന്നെ താമസമാക്കിയിരുന്നു. ഹോട്ടലുകൾ പ്രവർത്തിക്കാതിരുന്നതിനാൽ ഇവർക്ക് ജനകീയ ഹോട്ടൽ നിരക്കിൽ പഞ്ചായത്ത് ഭക്ഷണം ഏർപ്പെടുത്തിയിരുന്നു.കമ്മ്യൂണിറ്റി കിച്ചെന്റെ പ്രവർത്തനം ഇന്ന് അവസാനിപ്പിക്കാൻ ഇരിക്കെയാണ് ഇവരുടെ ഭക്ഷണത്തിന്റെ പൂർണ്ണ ചിലവും ഏറ്റെടുത്ത് സി.പി.ഐ മുൻപോട്ട് വന്നത്.പാർട്ടി ലോക്കൽ സെക്രട്ടറി സ:എ.ജെ.ബേബിയിൽ നിന്നും കുടുംബശ്രീ ചെയർപേഴ്‌സൺ അമിത മനോജ് തുക ഏറ്റുവാങ്ങി.കോവിഡ് പ്രതിരോധ മേഘലയിൽ ആരോഗ്യ വിഭാഗം ജീവനക്കാരുടെ പ്രവർത്തനങ്ങൾക്കുള്ള പ്രോത്സാഹനമായി ഇതിനെ കാണുന്നു എന്ന് പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.രമേഷ് നന്ദി അറിയിക്കുന്നതോടൊപ്പം അറിയിച്ചു.

Advertisement