Wednesday, May 13, 2026
24.9 C
Irinjālakuda

വർണ്ണക്കുടയിൽ നീന്തൽ മത്സരങ്ങൾക്ക് ഇരിങ്ങാലക്കുട ക്രൈസ്റ്റ് അക്വാട്ടിക് കോംപ്ലക്സിൽ ആരംഭം കുറിച്ചു

ഇരിങ്ങാലക്കുട : നിയോജകമണ്ഡലത്തിലെ എല്ലാ വിഭാഗം ജനങ്ങളേയും ഒരുമിപ്പിച്ച് സംഘടിപ്പിക്കുന്ന കലാ കായിക കാർഷിക സാഹിത്യ മഹോത്സവമായ വർണ്ണക്കുടയുടെ ഭാഗമായി നീന്തൽ മത്സരങ്ങൾക്ക് ഇരിങ്ങാലക്കുട ക്രൈസ്റ്റ് അക്വാട്ടിക് കോംപ്ലക്സിൽ ആരംഭം കുറിച്ചു. നിയോജക മണ്ഡലത്തിലെ വിവിധ വിദ്യാലയങ്ങളിൽ നിന്നും നൂറുകണക്കിന് വിദ്യാർത്ഥികളാണ് ആവേശപൂർവ്വം നീന്തൽ മത്സരത്തിന് പങ്കെടുത്തത്. പ്രളയത്തിനും കോവിഡിനും ശേഷം ഇരിങ്ങാലക്കുടയിൽ ബഹുജന പങ്കാളിത്തത്തോടെ നടത്തപ്പെടുന്ന കലാ-കായിക കാർഷിക സാഹിത്യ മേളയാണ് ‘വർണ്ണക്കുട’. ഇടനെഞ്ചിലാണ് ഇരിങ്ങാലക്കുട എന്ന പരിപാടിയുടെ ആശയം ജനങ്ങൾ ഏറ്റെടുത്ത് കഴിഞ്ഞു.മത്സരങ്ങൾ ക്രൈസ്റ്റ് കോളേജ് വൈസ് പ്രിൻസിപ്പൽ ഫാ.ജോയ് പീണിക്കപ്പറമ്പിൽ ഉദ്ഘാടനം ചെയ്തു.വേളൂക്കര പഞ്ചായത്ത് പ്രസിഡണ്ട് ധനീഷ്.കെ.എസ് അദ്ധ്യക്ഷത വഹിച്ചു. മുകുന്ദപുരം തഹസിൽദാർ (ലാൻഡ്) സിമീഷ് സാഹു മുഖ്യാതിഥി ആയിരുന്നു. മുരിയാട് പഞ്ചായത്ത് പ്രസിഡണ്ടും സംഘാടക സമിതി ജനറൽ കൺവീനർ ജോസ്.ജെ.ചിറ്റിലപ്പിള്ളി ആശംസകൾ നേർന്നു. കെ.എൽ.ജോസ് സ്വാഗതവും പ്രസീത ടീച്ചർ നന്ദിയും പറഞ്ഞു.

Hot this week

സഹകരണ മേഖലയിലെ അഴിമതി അന്വേഷിക്കണമെന്ന് കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഓർഗനൈസേഷൻ (സി ഇ ഒ )

മുസ്ലിംലീഗിന്റെ സഹകരണ വിഭാഗം ജീവനക്കാരുടെ സംഘടനയായ കോ-ഓപ്പറേറ്റീവ് എംപ്ലോയീസ്ഓർഗനൈസേഷൻ ജില്ലാ പ്രവർത്തക...

നിര്യാതനായി

ഇരിങ്ങാലക്കുട എസ്എൻ സൗത്ത് റോഡിൽ പുളിക്കൽ പരേതനായ രാഘവൻ മകൻ രാജഗോപാൽ...

വല്ലക്കുന്ന് സെന്റ്റ് അൽഫോൻസാ ദേവാലയത്തിൽ ഇടവകദിനാഘോഷം സംഘടിപ്പിച്ചു.

വല്ലക്കുന്ന് സെന്റ്റ് അൽഫോൻസാ ദേവാലയത്തിലെ ഇടവദിനാഘോഷം ഇരിങ്ങാലക്കുട രൂപത പാലിയേറ്റീവ് കെയർ...

AIYF ഇരിങ്ങാലക്കുട മണ്ഡലം കൺവെൻഷൻ ജില്ലാ സെക്രട്ടറി പ്രസാദ് പറേരി ഉദ്ഘാടനം ചെയ്തു.

മണ്ഡലം പ്രസിഡന്റ് എം.പി വിഷ്ണുശങ്കർ അദ്ധ്യക്ഷത വഹിച്ച കൺവെൻഷനിൽ ജില്ലാ വൈസ്...

Topics

കോണിയിൽ നിന്ന് വീണ് മരണപ്പെട്ടു

ഇരിങ്ങാലക്കുട : മുരിയാട് ഗ്രാമപഞ്ചായത്ത്-14- വാർഡ് പുല്ലൂർ അമ്പലനട ചാഴിക്കുളം വീട്ടിൽ...

അവിട്ടത്തൂരിന്റെ അഭിമാനം; ഓക്‌സ്‌ഫഡ് മുതൽ യൂറോപ്പിലെ മൂന്ന് ഗ്ലോബൽ ഫെലോഷിപ്പുകൾ വരെ നേടി ആദർശ്

ഇരിഞ്ഞാലക്കുട: തൃശൂർ ജില്ലയിലെ അവിട്ടത്തൂർ സ്വദേശിയായ യുവ ഗവേഷകൻ ആദർശ് വരിക്കാശേരി...

ഇന്നസെൻ്റ് നാടകോത്സവത്തിന് ഇന്ന് കൊടികയറും

ഇരിങ്ങാലക്കുട: പുരോഗമന കലാ സാഹിത്യ സംഘത്തിൻ്റെ ആഭിമുഖ്യത്തിൽ ഇരിങ്ങാലക്കുട ടൗൺ ഹാളിൽ...
spot_img

Related Articles

Popular Categories

spot_imgspot_img