ബൈക്കിടിച്ച് കാല്‍നട യാത്രക്കാരന്‍ മരണമടഞ്ഞു.

827
Advertisement

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട മന്ത്രിപുരം പനങ്ങാട്ടില്‍ വീട്ടില്‍ ഗോപിയാണ് മരണമടഞ്ഞത്. 74 വയസ്സായിരുന്നു. ചൊവ്വാഴ്ച രാവിലെ എട്ടു മണിയോടെ മന്ത്രിപുരം ഇറക്കത്തു വച്ചായിരുന്നു അപകടം. പുല്ലൂരില്‍ സൈക്കിള്‍ വര്‍ക്ക്‌ഷോപ്പ് നടത്തുകയായിരുന്ന ഗോപി വര്‍ക്ക്‌ഷോപ്പ് തുറക്കുന്നതിനായി പുല്ലൂരിലേക്ക് നടന്നു പോകുമ്പോഴായിരുന്നു അപകടം. പരിക്കേറ്റ ഗോപിയെ ഉടന്‍ ചാലക്കുടയിലെ സ്വാകാര്യആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംസ്‌കാരം ബുധനാഴ്ച ഉച്ചതിരിഞ്ഞ് മൂന്നിന് വീട്ടുവളപ്പില്‍ നടക്കും. വിശാലാക്ഷി ഭാര്യയും നദീര, ബിലു, ബിനി എന്നിവര്‍ മക്കളുമാണ്. മുരളി, ഷോജ, അശോകന്‍ എന്നിവര്‍ മരുമക്കളാണ്.

Advertisement