കെ.എസ്.എസ്.പി.എ. ധർണ്ണ നടത്തി

37
Advertisement

ഇരിങ്ങാലക്കുട : തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ രൂപീകരിക്കുന്ന കോവിഡ്-19 നിരീക്ഷണ സമിതിയിൽ കേരളം സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് അസോസിയേഷന്റെ (KSSPA ) പ്രതിനിധികളെ ഉൾപെടുത്താത്ത സർക്കാരിന്റെ പക്ഷപാത നിലപാടിനെതിരെ സംസ്ഥാന തലത്തിൽ സംഘടിപ്പിക്കുന്ന പ്രതിഷേധത്തിന്റെ ഭാഗമായി സിവിൽ സ്റ്റേഷന് മുൻപിൽ KSSPA നിയോജകമണ്ഡലം കമ്മിറ്റി ധർണ്ണ നടത്തി. പ്രസിഡന്റ് എ.എൻ. വാസുദേവന്റെ അധ്യക്ഷതയിൽ നടന്ന ധർണ്ണയിൽ കെ.വേലായുധൻ, എ.സി.സുരേഷ്, പി.യു. വിത്സൺ, മുർഷിദ്.എം. എന്നിവർ പങ്കെടുത്തു.