അവകാശപത്രിക അംഗീകരിക്കുക എന്ന ആവശ്യവുമായി എഐഎസ്എഫ് വിദ്യാർത്ഥി മാർച്ച് സംഘടിപ്പിച്ചു

18

ഇരിങ്ങാലക്കുട :അവകാശപത്രിക അംഗീകരിക്കുക എന്ന ആവശ്യവുമായി എഐഎസ്എഫ് വിദ്യാർത്ഥി മാർച്ച് സംഘടിപ്പിച്ചു. എഐഎസ്എഫ് സംസ്ഥാന കമ്മിറ്റി മുഖ്യമന്ത്രിക്കും വിദ്യാഭ്യാസമന്ത്രിമാർക്കും സമർപ്പിച്ച അവകാശപത്രിക അംഗീകരിക്കണം എന്ന് ആവശ്യപ്പെട്ടാണ് വിവിധ കേന്ദ്രങ്ങളിൽ വിദ്യാർത്ഥി മാർച്ച് സംഘടിപ്പിച്ചത്. മാർച്ച് എഐഎസ്എഫ് ജില്ലാ പ്രസിഡന്റ് വി.എൻ അനീഷ് ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് ശ്യാംകുമാർ പി.എസ് സ്വാഗതം പറഞ്ഞു. മണ്ഡലം പ്രസിഡന്റ് മിഥുൻ പോട്ടക്കാരൻ അധ്യക്ഷത വഹിച്ചു. അഭിമന്യു ഇ.എസ്, അശ്വിൻ ശങ്കർ എന്നിവർ നേതൃത്വം നൽകി.

Advertisement