താഴെക്കാട് : കുരിശുമുത്തപ്പന്റെ തീര്‍ത്ഥാടനകേന്ദ്രത്തില്‍ പുതിയതായി ചുമതല ഏറ്റെടുത്ത ഫാ. ജോണ്‍ കവലക്കാട്ട് കുരിശുമുത്തപ്പന്റെ സന്നിധിയില്‍ ഏത്തപ്പഴംകൊണ്ട് തുലാഭാരം നടത്തി. പത്തുകിലോ വീതമുള്ള എട്ട് പഴക്കുലകളാണ് തുലാഭാരത്തിന് ഉപയോഗിച്ചത. താഴെക്കാട് കുരിശുമുത്തപ്പന്റെ അടുത്തു വെള്ളിയാഴ്ച്ചകളില്‍ ഭക്തജനങ്ങള്‍ നടത്തുന്ന തുലാഭാരത്തിനു മുന്നോടിയായിട്ടാണു വികാരി ഫാ. ജോ കവലക്കാട്ട് തുലാഭാരം നേര്‍ച്ച നടത്തിയത്. അസി. വികാരി ഫാ.അഖില്‍ വടക്കന്‍, ട്രസ്റ്റിമാരായ വര്‍ഗ്ഗീസ് പെരേപ്പാടന്‍, ലിയോസ് മൂഞ്ഞേലി, സെബാസ്റ്റ്യന്‍ പ്ലാശ്ശേരി, സെബാസ്റ്റ്യന്‍ മംഗലന്‍ എന്നിവര്‍ സിഹിതരായിരുന്നു.
Advertisement