സെന്റ്. ജോസഫ്‌സില്‍ എന്‍.എസ്.എസ്. യൂണിറ്റികളുടെ നേതൃത്വത്തില്‍ ലോക കൊതുക് ദിനാചരണം

132
Advertisement

ലോക കൊതുക് ദിനാചരണത്തിന്റെ ഭാഗമായി പൊറിത്തിശ്ശേരി മഹാത്മ യു.പി.സ്‌കൂളിലെ അദ്ധ്യാപകരേയും, വിദ്യാര്‍ത്ഥികളേയും പങ്കെടുപ്പിച്ചുകൊണ്ട് എന്‍.എസ്.എസ്. നേതൃത്വത്തില്‍ കൊതുക് ദിനാചരണം സംഘടിപ്പിച്ചു. കോളേജിലെ പകര്‍ച്ചവ്യാധി നിയന്ത്രണ ലാബിന്റെ സഹകരണത്തോടെയാണ് അവബോധന പരിപാടി സംഘടിപ്പിച്ചത്. കൊതുകുകളുടെ ജീവിതചക്രം, സാങ്ക്രമികരോഗങ്ങള്‍, അതുമൂലമുണ്ടാകുന്ന സാമൂഹികവിപത്തുകളെക്കുറിച്ചും ചീഫ്‌ സയന്റിഫിക്ഓ ഫീസര്‍ ശ്രീദേവ് പുത്തൂര്‍ ക്ലാസെടുത്തു. പരിപാടികള്‍ക്ക് എന്‍.എസ്.എസ്. പ്രോഗ്രാം ഓഫീസര്‍മാരായ ബിന.സി.എ., ഡോ.ബിനു.ടി.വി., സി.ഡി.ആര്‍.എല്‍ ഡയറക്ടര്‍ ഡോ. ഇ. എം.അനീഷ്, ബാസില ഹംസ, അനന്യ എം.എസ്എന്നിവര്‍ നേതൃത്വം നല്‍കി.

Advertisement