സ്വകാര്യ ബസ്സുകള്‍ മരണപാച്ചല്‍ അവസാനിപ്പിക്കുന്നില്ല,കോണത്തുകുന്നില്‍ വീണ്ടും അപകടം,ബസ്സ് അടിച്ച് തകര്‍ത്തു.

7544

കോണത്ത്കുന്ന് : തൃശ്ശൂര്‍ കൊടുങ്ങല്ലൂര്‍ റൂട്ടില്‍ സ്വകാര്യ ബസ്സുകളുടെ മരണപ്പാച്ചിലിന് അവസാനമാകുന്നില്ല കോണത്ത്കുന്നില്‍ സ്വകാര്യ ലിമിറ്റഡ് സ്‌റ്റോപ്പ് ബസ്സിടിച്ച് ബൈക്ക് യാത്രക്കാരന് പരിക്ക്.വെള്ളിയാഴ്ച്ച രാവിലെ 11 മണിയോടെയാണ് കോണത്ത്കുന്ന് പഞ്ചായത്താഫീസിന് സമീപം കൊടുങ്ങല്ലൂരില്‍ നിന്നും അമിത വേഗതയില്‍ വരുകയായിരുന്ന ലിമിറ്റഡ് സ്റ്റോപ്പ് ബസിടിച്ച് ബൈക്ക് യാത്രക്കാരന്‍ വഴിയാത്രക്കാരനെയും ഇടിച്ചിട്ട് കാനയിലേയ്ക്ക് മറിഞ്ഞു.അപകടത്തെ തുടര്‍ന്ന് നിര്‍ത്തിയ ബസ്സ് ബൈക്ക് യാത്രക്കാരന്‍ അടിച്ച് തകര്‍ത്തു.ബസ്സ് ഡ്രൈവര്‍ ഇറങ്ങിയോടി.കൊടുങ്ങല്ലൂര്‍ മുതല്‍ ബസ്സ് അമിത വേഗതയിലായിരുന്നുവെന്ന് ബസ്സ് യാത്രക്കാര്‍ പറഞ്ഞു.ദിവസങ്ങള്‍ക്ക് മുന്‍പാണ് ഇരിങ്ങാലക്കുട സെന്റ് ജോസഫ് കോളേജിന് സമീപം സ്വകാര്യ ലിമിറ്റഡ് സ്‌റ്റോപ്പ് ബസിടിച്ച് ഒരാള്‍ മരിച്ചത്.

Advertisement