വാര്‍ത്തയ്ക്ക് ഫലം കണ്ടു കരുവന്നൂര്‍ ഇല്ലിക്കല്‍ റെഗുല്ലേറ്ററിലെ മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നു

780

കരുവന്നൂര്‍ : കനത്ത മഴയില്‍ കരുവന്നൂര്‍ പുഴയിലൂടെ ഒഴുകിയെത്തിയ മരചില്ലകളും മദ്യകുപ്പികളും അടക്കം എട്ടുമന ഇല്ലിക്കല്‍ റെഗുല്ലേറ്ററിലെ ഷട്ടറുകളില്‍ തടസ്സം സൃഷ്ടിക്കുന്നത് ഇരിങ്ങാലക്കുട ഡോട്ട് കോം അടക്കമുള്ള മാധ്യമങ്ങള്‍ വാര്‍ത്തയാക്കിയിരുന്നു.വാര്‍ത്തയെ തുടര്‍ന്ന് ഇരിങ്ങാലക്കുട ഫയര്‍ഫോഴ്‌സിന്റെ നേതൃത്വത്തില്‍ റെഗുല്ലേറ്ററിലെ മാലിന്യങ്ങള്‍ നീക്കം ചെയ്യുന്ന പ്രവൃത്തികള്‍ ആരംഭിച്ചു.നീരൊഴുക്ക് വര്‍ദ്ധിച്ചതിനെ തുടര്‍ന്ന് പീച്ചി ഡാം തുറക്കുമെന്ന മുന്നറിയിപ്പും നല്‍കിയ സാഹചര്യത്തില്‍ കരുവന്നൂര്‍ പുഴയുള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ ജാഗ്രത നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

Advertisement