25.9 C
Irinjālakuda
Wednesday, November 30, 2022

Daily Archives: July 28, 2018

ഓണ്‍ ലൈന്‍ തട്ടിപ്പു നടത്തുന്ന സിനിമാ സംഗീത സംവിധായകനും സുഹൃത്തും ഇരിങ്ങാലക്കുടയില്‍ പിടിയില്‍.

ഇരിങ്ങാലക്കുട : കോണത്തുകുന്നു സ്വദേശി ശ്യാം സുനില്‍ എന്നയാളുടെ പക്കല്‍ നിന്നും 25000 രൂപ വിലവരുന്ന സ്മാര്‍ട്ട് ഫോണ്‍ തട്ടിയെടുത്ത കേസില്‍ പെരിങ്ങോട്ടുകര പനോലി വീട്ടില്‍ ഷിനു (36) ഏങ്ങണ്ടിയൂര്‍ പുതുവട പറമ്പില്‍...

ബൈപ്പാസ് കുപ്പികഴുത്തിലെ സ്വകാര്യ വ്യക്തിയുമായുള്ള സ്ഥലതര്‍ക്കം സമവായത്തിലെത്തുവാന്‍ കൗണ്‍സില്‍ തീരുമാനം

ഇരിങ്ങാലക്കുട : നഗരത്തിന്റെ വികസന സ്വപ്‌നത്തിന്റെ ഏറ്റവും കാതലായ റോഡ് നിര്‍മ്മാണമായ ബൈപ്പാസ് റോഡ് കാട്ടൂര്‍ റോഡില്‍ ചേരുന്ന ഭാഗത്തുള്ള കുപ്പികഴുത്ത് ഒഴിവാക്കുന്നതിനായി സ്വകാര്യ വ്യക്തിയുമായുള്ള സ്ഥലതര്‍ക്കം സമവായത്തിലെത്തുവാന്‍ കൗണ്‍സില്‍ തീരുമാനം.ഏറെ വിവാദമായ...

എം പി ഇന്നസെന്റിന്റെ വീട്ടിലേയ്ക്ക് ആം ആദ്മി പ്രതിഷേധ മാര്‍ച്ച് നടത്തി.

ഇരിങ്ങാലക്കുട : തീരദേശ മേഖലയില്‍ മഴ കെടുതിമൂലം ജനങ്ങള്‍ ദുരിതമനുഭവിക്കുമ്പോള്‍ ചാലക്കുടി എം പി ഇന്നസെന്റ് കൊടുങ്ങല്ലൂര്‍, കൈപ്പമംഗലം പ്രദേശങ്ങള്‍ സന്ദര്‍ശിക്കുകയോ, ദുരിതാശ്വാസ സഹായങ്ങള്‍ എത്തിക്കുകയോ ചെയ്യാത്തതില്‍ പ്രതിഷേധിച്ച് അദ്ദേഹത്തിന്റെ ഇരിങ്ങാലക്കുടയിലെ വസതിയിലേക്ക്...

മുരിയാട് കൊള്ളി കൃഷിയുടെ വിളവെടുപ്പ്

മുരിയാട് : ഗ്രാമപഞ്ചായത്തില്‍ തരിശുരഹിത പഞ്ചായത്ത് എന്ന ലക്ഷ്യം വെച്ച് തൊഴിലുറപ്പു തൊഴിലാളികളും കുടുംബശ്രീയും ചേര്‍ന്ന് നടത്തിയ കൊള്ളി കൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സരള വിക്രമന്‍ നിര്‍വഹിച്ചു.വാര്‍ഡ് മെമ്പര്‍...

താണിശ്ശേരി വിമല സെന്‍ട്രല്‍സ്‌കൂളിലെവിദ്യാര്‍ഥികള്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലേക്ക്

കാറളം : കാലവര്‍ഷക്കെടുതിയില്‍ ഉഴലുന്ന കാറളം പഞ്ചായത്തിലെ ജനങ്ങള്‍ക്കാണ് താണിശ്ശേരി വിമല സെന്‍ട്രല്‍സ്‌കൂളിലെവിദ്യാര്‍ഥികളുടെ സഹായഹസ്തം. കാറളം എ എല്‍ പി സ്‌കൂളില്‍ കഴിയുന്ന ഏകദേശം അറുപതോളം കുടുംബങ്ങള്‍ക്ക് അരിവിതരണം നടത്തി.അവര്‍ അനുഭവിച്ച യാതനകള്‍...

കാലവര്‍ഷദുരിതബാധിതര്‍ക്കൊപ്പം ചേര്‍ന്ന് ജോയിന്റ് കൗണ്‍സില്‍ , നന്മ പ്രവര്‍ത്തകര്‍

ഇരിങ്ങാലക്കുട : കാലവര്‍ഷക്കെടുതിയില്‍ ദുരിതമനുഭവിക്കുന്ന മാപ്രാണം പീച്ചംപിള്ളിക്കോണം, നടുവിലാല്‍ പ്രദേശങ്ങളിലെ ജനങ്ങള്‍ക്ക് ആശ്വാസമേകി ജോയിന്റ് കൗണ്‍സില്‍-നന്മ സാംസ്‌ക്കാരികവേദി പ്രവര്‍ത്തകര്‍ മാപ്രാണം സെന്റ് സേവ്യേഴ്സ് സി എല്‍ പി സ്‌ക്കുളിലെ ദുരിതാശ്വാസക്യാമ്പിലെത്തി.ക്യാമ്പ് അംഗങ്ങള്‍ക്കായി ഇരിങ്ങാലക്കുടയിലെ...

പൊറുത്തിശ്ശേരി മുന്‍ പഞ്ചായത്ത് പ്രസിഡന്റ് രാജു മാസ്റ്ററുടെ പിതാവ് നിര്യാതനായി.

കുഴിക്കാട്ട്‌കോണം : പൊറുത്തിശ്ശേരി മുന്‍ പഞ്ചായത്ത് പ്രസിഡന്റും സി പി എം പൊറുത്തിശ്ശേരി ലോക്കല്‍ സെക്രട്ടറിയുമായ എം ബി രാജു മാസ്റ്ററുടെ പിതാവ് മുപ്പരത്തില്‍ അയ്യപ്പന്‍ മകന്‍ ഭാസ്‌ക്കരന്‍ (76) നിര്യാതനായി.സംസ്‌ക്കാരം ഞായറാഴ്ച്ച...

ന്യൂസ് ഇംപാക്റ്റ് : സിവില്‍ സ്റ്റേഷന്‍ റോഡിലെ കുഴികളടയ്ക്കുന്നു.

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ഡോട്ട് കോം വാര്‍ത്ത ഫലം കണ്ടു ബസ്സ് സ്റ്റാന്റ് പരിസരത്ത് നിന്ന് സിവില്‍ സ്റ്റേഷനിലേയ്ക്ക് പോകുന്ന റോഡിലെ വ്യാപാര സമുച്ചയങ്ങള്‍ക്ക് മുന്നിലെ വന്‍ ഗര്‍ത്തങ്ങള്‍ താല്‍ക്കാലികമായി നികത്തുന്നു.വര്‍ഷങ്ങളായി ഇവിടെ...

തമിഴ്‌നാട് സ്വദേശിയുടെ ലോറി ഇടിച്ച് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിന്റെ മതില്‍ തകര്‍ന്നു

ഇരിങ്ങാലക്കുട-വെളളിയാഴ്ച്ച അര്‍ദ്ധരാത്രിയോടെ മദ്യലഹരിയില്‍ തമിഴ്‌നാട് സ്വദേശിയുടെ ലോറി ഇടിച്ച് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിന് മുന്നിലെ വിദ്യാര്‍ത്ഥി സംഘടനകളുടെ കൊടിമരങ്ങളും കോളേജ് മതിലിന്റെ തൂണും തകര്‍ന്ന നിലയില്‍ . നിര്‍ത്താതെ പോയ ലോറി പീന്നീട്...

ശ്രീ.ജോണ്‍ ജോസഫ് ചിറ്റിലപ്പിള്ളിയ്ക്ക് ജ്യോതിസ് ഗ്രൂപ്പിന്റെ പിറന്നാള്‍ ആശംസകള്‍

ശ്രീ.ജോണ്‍ ജോസഫ് ചിറ്റിലപ്പിള്ളിയ്ക്ക് ജ്യോതിസ് ഗ്രൂപ്പിന്റെ പിറന്നാള്‍ ആശംസകള്‍
75,647FansLike
3,427FollowersFollow
186FollowersFollow
2,350SubscribersSubscribe

Latest posts