ഓണത്തിനൊരുങ്ങാന്‍ വിളവിറക്കി ഗ്രീന്‍പുല്ലൂര്‍

439
Advertisement

പുല്ലൂര്‍ ; ഓണത്തെ ജൈവപച്ചക്കറിയുമായി സ്വീകരിക്കാനൊരുങ്ങി ഗ്രീന്‍പുല്ലൂര്‍.പുല്ലൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കിന്റെ ഗ്രീന്‍പുല്ലൂര്‍ പദ്ധതിയുടെ ഭാഗമായി ഓണത്തിന് വിളവെടുപ്പ് പ്രതീക്ഷിച്ച് ജൈവപച്ചക്കറി കൃഷിയുടെ വിളവിറക്കി.ആനുരുളിയിലെ പച്ചക്കറി തോട്ടത്തില്‍ ബാങ്ക് പ്രസിഡന്റ് ജോസ് ജെ ചിറ്റിലപ്പിള്ളി ആദ്യ തൈ നട്ട് ഉദ്ഘാടനം നിര്‍വഹിച്ചു.ബാങ്ക് വൈസ് പ്രസിഡന്റ് എന്‍ കെ കൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു.ബാങ്ക് സെക്രട്ടറി സ്വപ്‌ന സി എസ് ,ഭരണസമിതി അംഗങ്ങളായ ചന്ദ്രന്‍ കിഴക്കേവളപ്പില്‍,സജന്‍ കാക്കനാടന്‍,ശശി ടി കെ,മണി പി ആര്‍,അനില്‍ വര്‍ഗ്ഗീസ്,ജാന്‍സി ജോസ്,രേഖ പനേങ്ങാടന്‍,ഷീല ജയരാജ്,ബിന്ദു മണികണ്ഠന്‍,കോഡിനേറ്റര്‍ കെ എന്‍ ഗീരീഷ് എന്നിവര്‍ നേതൃത്വം നല്‍കി.ബീന്‍സ്,കുറ്റിഅമര,പയര്‍,വെണ്ട,പാവല്‍,മുളക്,ചീര,വഴുതന,കൊത്തമര തുടങ്ങി ഇരുപതില്‍പരം ഇനങ്ങളിലാണ് മൂന്നര ഏക്കറില്‍പരം വരുന്ന കൃഷിഭൂമിയില്‍ വിളവിറക്കിയിരിക്കുന്നത്.

Advertisement