ആയുര്‍വേദ സെമിനാര്‍ സംഘടിപ്പിച്ചു

42
Advertisement

ഇരിങ്ങാലക്കുട : ഭാരതത്തിന്റെ തനതു വൈദ്യശാസ്ത്രമായ ആയുര്‍വേദത്തെ പുത്തന്‍തലമുറയെ പരിചയപ്പെടുത്തി നല്ലൊരു ഭാവിതലമുറയെ വാര്‍ത്തെടുക്കാന്‍ ശ്രീനാരായണ ഗുരുദേവ കൂട്ടായ്മയുടെ നേതൃത്വത്തില്‍ ഇരിങ്ങാലക്കുട മിനി ടൗണ്‍ ഹാളില്‍ സെമിനാര്‍ സംഘടിപ്പിച്ചു. സെമിനാര്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ നിമ്യ ഷിജു ഉദ്ഘാടനം ചെയ്തു. എസ്.എന്‍.ജി.ഡി.കെ. പ്രസിഡന്റ് സുഗതന്‍ കല്ലിങ്ങപ്പുറം അദ്ധ്യക്ഷത വഹിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ സോണിയഗിരി, ജോസ്.ജെ.ചിറ്റിലപ്പിള്ളി, ശിജു, ആചാര്യസേതുമാധവന്‍ തുടങ്ങിയവര്‍ ആശംസ പ്രസംഗം നടത്തി. സീനിയര്‍ മെഡിക്കല്‍ ഓഫീസര്‍ ഡോ.രജിത .ടി, റിട്ട.ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ.പി.വിജയന്‍, ജൈവ കര്‍ഷകന്‍ ഗോപു കൊടുങ്ങല്ലൂര്‍ എന്നിവര്‍ ക്ലാസ്സെടുത്തു. ഇരിങ്ങാലക്കുടയിലെ വിവിധ സ്‌കൂളുകളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ സെമിനാറില്‍ പങ്കെടുത്തു.

Advertisement