ഇരിങ്ങാലക്കുട :ഇരിങ്ങാലക്കുടയില്‍ ചുണ്ണാബ് തര്‍ക്കത്തെ തുടര്‍ന്ന് നടന്ന വിജയന്‍ കൊലപാതകത്തില്‍ താണിശ്ശേരി പാവടി പാലം ‘മുടിയന്‍ സാഗാര്‍ ‘ എന്നറിയപ്പെടുന്ന കുപ്രസിദ്ധ റൗഡി സാഗര്‍ (26) എന്നയാളെ ഇരിങ്ങാലക്കുട സി ഐ എം കെ സുരേഷ് കുമാറും സംലവും അറസ്റ്റു ചെയ്തു.വിജയനെ ചെട്ടിപ്പറമ്പില്‍ കനാല്‍ ബേസിലെ വീട്ടില്‍ രാത്രിയില്‍ അതിക്രമിച്ചു കയറി വെട്ടി കൊല്ലുന്നതിന് ഗുണ്ടാ തലവന്‍ രഞ്ജുവിന് ആയുധങ്ങള്‍ എത്തിച്ചു നല്‍കുകയും പ്രതികളെ സംഭവസ്ഥലത്തെത്തിക്കുകയും, കൊലപാതകത്തിനു ശേഷം സംഭവസ്ഥലത്ത് നിന്നും രക്ഷപെടാന്‍ ഗുണ്ടാ സംഘങ്ങളെ സഹായിക്കുകയും ചെയ്ത കാര്യത്തിനായിരുന്നു അറസ്റ്റ്.വിജയനെ കൊല്ലുന്നതിന് മുടിയന്‍ സാഗര്‍ നല്‍കിയ വാളുകളും, കഠാരയും, ഇരുമ്പുവടികളുമാണ് ആക്രമണത്തിന് ഗുണ്ടാസംഘം ഉപയോഗിച്ചിരുന്നത്.കൊലപാതകത്തിനെ തുടര്‍ന്ന് പേലീസ് അന്വേഷിക്കുന്നതറിഞ്ഞ ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതി മുംബെയിലേക്ക് ട്രെയിന്‍ മാര്‍ഗം രക്ഷപെടാന്‍ ശ്രമിക്കുന്നതിനിടെയാണ് വീടിനു സമീപമുള്ള ഒളിസങ്കേതത്തില്‍ നിന്നും പിടിയിലാവുക ആയിരുന്നു.വിജയനെ കൊലപെടുത്തിയ ഗുണ്ടാസംഘാങ്ങളുടെ കൈയ്യില്‍ നിന്നും വടിവാളുകളും, കഠാരയും കൂടാതെ വിദേശ നിര്‍മ്മിത തോക്കും അന്വേഷണ സംഘം കണ്ടെടുത്തിരുന്നു. തുടര്‍ന്നുള്ള അന്വേഷണം നടത്തി പ്രതികളെ ചോദ്യം ചെയ്തതില്‍ നിന്നുമാണ് ഗുണ്ടാ തലവന് തോക്ക് കൈമാറിയത് മുടിയന്‍ സാഗര്‍ ആണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് അറസ്റ്റ്.പിടിചെടുത്ത തോക്ക് വിശദമായി പരിശോദിച്ചതില്‍ ഉഗ്രമാരക ശേഷി ഉള്ളതാണെന്ന് ബാല സ്റ്റിക്ക് വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.ഗുണ്ടാസംഘത്തിനു നല്‍കിയ തോക്ക് അമ്പതിനായിരത്തോളം വിലയുള്ളതും, അയല്‍ സംസ്ഥാനത്തു നിന്നും വാങ്ങിയതാണെന്നും പ്രതി പോലീസിനോട് പറഞ്ഞു.ഇതിന്റെ ഉറവിടം കണ്ടെത്തുന്നതിനുള്ള അന്വേഷണവും പോലീസ് ആരംഭിച്ചിട്ടുണ്ട്.പിടിയിലായ പ്രതിക്ക് ഇരിങ്ങാലക്കുട , കാട്ടൂര്‍ തുടങ്ങി ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളില്‍ പത്തിലധികം ക്രിമിനല്‍ കേസ്സുകളില്‍ പ്രതിയുമാണ് .പിടിയിലായ പ്രതി മുടിയന്‍ സാഗര്‍ മദ്യവും, മയക്കുമരുന്നും സ്ഥിരമായി ഉപയോഗിക്കുന്ന ആളാണെന്നും കാട്ടൂര്‍ മേഖലയിലെ കഞ്ചാവ് വിതരണ മാഫിയ സംഘത്തിലെ പ്രധാന കണ്ണിയുമാണെന്ന് പോലീസിന് വ്യക്തമായിട്ടുള്ളതുമാണ്.കൊലപാതകം നടന്ന രാത്രി തന്നെ ഗുണ്ടാസംഘത്തിലെ പ്രധാന പ്രതികളെ പിടികൂടിയ ഇരിങ്ങാലക്കുട ഡി വൈ എസ് പി ഫേമസ് വര്‍ഗ്ഗീസിന്റെ നേത്യത്വത്തിലുള്ള പ്രത്യേക അന്യേഷണ സംഘത്തെ ജില്ലാ പോലീസ് മേധാവി അഭിനന്ദിക്കുകയും ചെയ്തിരുന്നു.കൊലപാതകികളെ സംരക്ഷിക്കുന്നതിന് താവളമൊരുക്കിയ കുറ്റത്തിന് നിരവധി വധശ്രമമടക്കമുള്ള ക്രിമിനല്‍ കേസില്‍ ഉള്‍പ്പെട്ട വെഷ്ണവ് , വിഷ്ണു എന്നീ രണ്ടു ഗുണ്ടകളെ തമിഴ്‌നാട്ടിലെ മധുരയില്‍ നിന്നും ജല്ലികെട്ടു മാമാങ്കത്തിനിടെ പിടികൂടി കോടതി റിമാന്റു ചെയ്തിരുന്നു.ഈ കേസ്സില്‍ ഇതുവരെ കൊലപാതത്തില്‍ നേരിട്ടു പങ്കെടുത്തവരേയും, കൊലപാതകികള്‍ക്ക് രക്ഷപെടാന്‍ സഹായം ചെയ്തവരെയടക്കം 12 പേരെ പോലീസ് അറസ്റ്റു ചെയ്തിരുന്നു. പ്രത്യേക അന്യേഷണ സംഘത്തില്‍ എസ് ഐ കെ എസ് സുശാന്ത് , ക്രൈം സ്വക്കാഡ് അംഗങ്ങളായ അനീഷ് കുമാര്‍ , മുരുകേഷ് കടവത്ത്, സുജിത്ത് കുമാര്‍ , എ കെ മനോജ് . അനൂപ് ലാലന്‍ എന്നിവരാണ് ഉണ്ടായിരുന്നത്.
ഇരിങ്ങാലക്കുടയില്‍ ചുണ്ണാബ് തര്‍ക്കത്തെ തുടര്‍ന്ന് നടന്ന വിജയന്‍ വധം : ‘മുടിയന്‍ സാഗാര്‍ ‘ അറസ്റ്റില്‍
Advertisement