ഖേലോ ഇന്ത്യ മത്സരങ്ങൾക്ക് ക്രൈസ്റ്റിൽ നിന്ന് 21 പേർ

78

ഇരിങ്ങാലക്കുട:പ്രഥമ ഖേലോ ഇന്ത്യ യൂണിവേഴ്സിറ്റി ഗെയിംസിന്റ മത്സരങ്ങളിൽ പങ്കെടുക്കുവാൻ കേരളത്തിൽ നിന്ന് കാലിക്കറ്റ് യൂണിവേഴ്സിറ്റിക്ക് വേണ്ടി ഏറ്റവും കൂടുതൽ താരങ്ങൾ പങ്കെടുക്കുന്നത് ഇരിങ്ങാലക്കുട ക്രിസ്റ്റിൽ നിന്ന്. പല വിഭാഗങ്ങളിലായി 21 പേരാണ് മത്സരങ്ങളിൽ പങ്കെടുക്കുന്നത്. അഭിരാമി പി. മാത്യു, സ്നേഹ എം .എസ്, ബിസ്ന വർഗീസ് (വെയ്റ്റ് ലിഫ്റ്റിംഗ്), അർഷിത . എസ്, റീനു അഗസ്റ്റിൻ, അർച്ചന എം. പി, അജിത്ത് ജോൺ, ബിബിൻ ഡി .ബി, മുഹമ്മദ് സാലിഹ് കെ. കെ ,റാഷിദ് കെ .മുഹമ്മദ് റാഷിദ് പി. കെ ,ആദർശ് ഗോപി (അത്‌ലറ്റിക്സ്)ജാസ്മിൻ സണ്ണി, സിമ്രാൻ. എ, അശ്വതി കൊതികര (ടേബിൾ ടെന്നീസ്), പൗഷമി. എ, നിരഞ്ജന അനിൽ, ശിവശങ്കർ(ഷട്ടിൽ), ആദർശ്. എസ്, വിഷ്ണു. കെ, അഖിൽ രാജ് (വോളിബോൾ) എന്നിവരാണ് പങ്കെടുക്കുന്നത്.

Advertisement