ജില്ലയിൽ ഏഴ് കണ്ടെയ്ൻമെൻറ് സോണുകൾ കൂടി പ്രഖ്യാപിച്ചു

322
Advertisement

കോവിഡ് രോഗവ്യാപനം തടയുന്നതിനായി ജില്ലയിൽ ഏഴ് കണ്ടെയ്ൻമെൻറ് സോണുകൾ കൂടി പ്രഖ്യാപിച്ചു. മൂന്ന് വാർഡുകളെ ഒഴിവാക്കി. ഇരിങ്ങാലക്കുട നഗരസഭയിലും മുരിയാട് ഗ്രാമപഞ്ചായത്തിലും ട്രിപ്പിൾ ലോക്ക് ഡൗൺ തുടരും.നടത്തറ ഗ്രാമപഞ്ചായത്തിലെ 12, 13 വാർഡുകൾ, അരിമ്പൂർ ഗ്രാമപഞ്ചായത്തിലെ  15ാം വാർഡ്, തെക്കുംകര ഗ്രാമപഞ്ചായത്തിലെ  ഒന്നാം വാർഡ്, അവിണിശ്ശേരി ഗ്രാമപഞ്ചായത്തിലെ ഒമ്പതാം വാർഡ്, കാറളം ഗ്രാമപഞ്ചായത്തിലെ  ഒന്ന്, രണ്ട് വാർഡുകൾ എന്നിവയാണ് പുതിയ കണ്ടെയ്ൻമെൻറ് സോണുകൾ. വലപ്പാട് ഗ്രാമപഞ്ചായത്തിലെ 13ാം വാർഡ്, വേളൂക്കര ഗ്രാമപഞ്ചായത്തിലെ 18ാം വാർഡ്, പുത്തൻചിറ ഗ്രാമപഞ്ചായത്തിലെ ഏഴാം വാർഡ് എന്നിവയെ കണ്ടെയ്ൻമെൻറ് സോൺ നിയന്ത്രണത്തിൽനിന്ന് ഒഴിവാക്കി. നേരത്തെ പ്രഖ്യാപിച്ച മറ്റിടങ്ങളിൽ നിയന്ത്രണം തുടരും.

Advertisement