നടവരമ്പ് ബൈക്കും വാനും കൂട്ടിയിടിച്ചു വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു

2160
Advertisement

നടവരമ്പ്: അണ്ടാണിക്കുളത്തിന് സമീപം ബൈക്കും വാനും കൂട്ടിയിടിച്ചു മൂന്ന് വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു.ബെക്ക് യാത്രക്കാരായഎസ്.എന്‍.എം.മാല്യേങ്കര കോളേജിലെ അവസാന സെമസ്റ്റര്‍ വിദ്യാര്‍ഥികളായ നാരായണമംഗലം പടമാടത്ത് ദേവന്റെ മകന്‍ ആല്‍വിനും (21) , പള്ളിപ്പുറം ചാലിക്കാരന്‍ ശിവന്റെ മകന്‍ അഖിലി(21) നും കാറ് ഡ്രൈവറായിരുന്ന വലപ്പാട് ഊക്കന്‍വീട്ടില്‍ ക്രിസ്റ്റിന്‍ (21) എന്നവര്‍ക്കാണ് പരിക്കേറ്റത്.വ്യാഴാഴ്ച വൈകീട്ട് മൂന്നരയോടെയാണ് അപകടം നടന്നത്. കൊടുങ്ങല്ലൂര്‍ക്ക് പോയിരുന്ന ബൈക്കും അണ്ടാണിക്കുളം റോഡില്‍ നിന്ന് വന്ന വാനുമായി കൂട്ടിയിടിക്കുകയായിരുന്നു. പരിക്കേറ്റവരെ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Advertisement