ഹര്‍ത്താല്‍ ദിനത്തില്‍ ബസ്സ് സ്റ്റോപ്പ് വൃത്തിയാക്കി ബി .ജെ .പി പ്രവര്‍ത്തകര്‍

356

മാപ്രാണം-ഹര്‍ത്താല്‍ ദിത്തില്‍ ബസ്സ് സ്റ്റോപ്പ് വൃത്തിയാക്കി ബി .ജെ .പി പ്രവര്‍ത്തകര്‍ മാതൃകയായി.മാപ്രാണം സെന്ററിലെ നന്തിക്കര ഭാഗത്തേക്ക് പൊകുന്ന ബസ്സ്റ്റോപ്പ് ആകെ കാടുപിടിച്ചു മദ്യകുപ്പികളും , പ്ലാസ്റ്റിക് മാലിന്യങ്ങളും നിറഞ്ഞു വൃത്തികേടായി കിടക്കുകയായിരുന്നു. മാപ്രാണത്തെ ബിജെപി പ്രവര്‍ത്തകരായ സൂരജ് നമ്പ്യാന്‍ കാവ് , ശ്രീജേഷ് ,സുന്ദരന്‍ എന്നിവരുടെ നേതൃത്വത്തില്‍ കാടുപടലവും, കുപ്പികളും, മാലിന്യങ്ങളുമെല്ലാം നീക്കി ബസ്സ്റ്റോപ് വെള്ളമൊഴിച്ചു കഴുകി വൃത്തിയാക്കി .

 

Advertisement