ഇരിങ്ങാലക്കുട : സോളാർ എനെർജിയുടെ പ്രാധാന്യത്തെ കുറിച്ചും വീടുകളിൽ എങ്ങനെ കുറഞ്ഞ ചിലവിൽ സോളാർ പാനലുകൾ സ്ഥാപിക്കാം എന്നും കോവിടാനന്തര കാലത്ത് ഊർജ സംരക്ഷണത്തിന്റെ പ്രസക്തി എത്രത്തോളം ആണെന്നും അനെർട്ട് ഡിപ്പാർട്മെന്റ് ഓഫ് പവറിലെ പ്രോഗ്രാം ഓഫീസർ അജിത് ഗോപി വിവരിച്ചു. വിഷൻ ഇരിങ്ങാലക്കുടയുടെ ഒൻപതാമത് ഞാറ്റുവേല മഹോത്സവത്തിൽ ഊർജ്ജസംരക്ഷണം സാമൂഹിക ആരോഗ്യത്തിന് എന്ന വിഷയത്തിൽ വെബിനാർ നയിക്കുകയായിരുന്നു അദ്ദേഹം. വെബിനാറിന്റെ ഉദ്‌ഘാടനം മുരിയാട് പഞ്ചായത്ത് പ്രസിഡന്റ് സരിത സുരേഷ് നിർവഹിച്ചു. വിഷൻ ഇരിങ്ങാലക്കുട ചെയർമാൻ ജോസ് ജെ ചിറ്റിലപ്പിള്ളി അധ്യക്ഷത വഹിച്ച യോഗത്തിൽ ഇരിങ്ങാലക്കുട മുൻസിപ്പൽ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മീനാക്ഷി ജോഷി മുഖ്യാതിഥി ആയിരുന്നു. മുൻ ഇരിങ്ങാലക്കുട മുൻസിപ്പൽ ചെയർപേഴ്സണും പ്രോഗ്രാം കോർഡിനേറ്ററും ആയ സോണിയ ഗിരി സ്വാഗതവും പ്രോഗ്രാം കോഓർഡിനേറ്റർ ടെൽസൺ കോട്ടോളി നന്ദിയും പറഞ്ഞു. വൈകീട്ട് നടന്ന സാംസ്കാരിക പരിപാടിയിൽ യുവ കലാപ്രതിഭ സൗരഭ്യ തീമോത്തിയസിന്റെ ചൂളം വിളി പാട്ട് ഉണ്ടായിരുന്നു.
സോളാർ എനർജിയുടെ പ്രസക്തി കോവിടാനന്തര കാലത്ത് വർധിക്കും – അജിത് ഗോപി
Advertisement