കോവിഡ് മൃതദേഹം സംസ്കരിക്കേണ്ട വിധം വ്യക്തമാക്കി ആരോഗ്യ വിഭാഗം മാർഗ്ഗരേഖ ഇറക്കണം

167
Advertisement

ഇരിങ്ങാലക്കുട :വ്യക്തതയില്ലായ്മ മൂലമാണ് ജനങ്ങൾക്കിടയിൽ കോവിഡ് മൃതദേഹം സംസ്കരിക്കുന്നതിൽ എതിർപ്പും ആശയകുഴപ്പങ്ങളും ഉണ്ടാകുന്നതെന്ന് ലോക്താന്ത്രിക് യുവജനതാദൾ ജില്ലാ പ്രസിഡൻ്റ് വാക്സറിൻ പെരെപ്പാടൻ അഭിപ്രായപ്പെട്ടു .ഒരു മൃതദേഹവും ഒരു തരത്തിലും അനാദരവ് നേരിടുന്ന സാഹചര്യം ഉണ്ടാകരുത്.
ഗുരുതരമായ സാഹചര്യം നിലനിൽക്കുന്നതിനാൽ ആരോഗ്യവകുപ്പ് സംസ്കാര സംബന്ധിയായി കൃത്യമായ മാർഗ്ഗരേഖ പുറത്തിറക്കി പത്ര-ദൃശ്യ-സാമൂഹിക മാധ്യമങ്ങളിലൂടെ ജനങ്ങളെ ബോധവത്കരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ചാലക്കുടിയിലും അവിട്ടത്തൂരിലും പരിസരവാസികളും ശ്മശാന ജീവനക്കാരും പരിഭ്രാന്തരായ സാഹചര്യത്തിൽ ജില്ലാ കളക്ടർ അടിയന്തിരമായി ഈ വിഷയത്തിൽ ഇടപെടണമെന്ന് എൽ.വൈ.ജെ.ഡി. ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.

Advertisement