റോട്ടറി ക്ലബിന്റെ നേതൃത്വത്തില്‍ കരാട്ടെ ക്ലാസ്സുകള്‍

541
Advertisement

റോട്ടറി ക്ലബിന്റെ നേതൃത്വത്തില്‍ കുട്ടികള്‍ക്കായുള്ള കരാട്ടെ ക്ലാസ്സുകള്‍ ഏപ്രില്‍ 3-ാം തിയ്യതി ആരംഭിച്ചു.കൂടാതെ ഇരിഞ്ഞാലക്കുട ജപ്പാന്‍ ഷോട്ടോക്കാരന്റെ നേതൃത്വത്തില്‍ കരാട്ടേ നാഷ്ണല്‍ സ്‌കൂള്‍ ഗെയിംസിലേക്കുള്ള പരീശീലനവും ആരംഭിച്ചു.വിഷന്‍ ഇരിഞ്ഞാലക്കുട ചെയര്‍മാന്‍ ജോസ്  ജെ  ചിറ്റിലപ്പിള്ളി അധ്യക്ഷത വഹിച്ച ചടങ്ങില്‍ അഡ്വ.രാജീവ് കെ ബി ഉദ്ഘാടനം നിര്‍വഹിച്ചു.ടെല്‍സണ്‍ കൊട്ടോളി നന്ദി പറഞ്ഞു.ചീഫ് ഇന്‍സ്ട്രക്ടര്‍ സെന്‍സേയ് പി കെ ഗോപാലകൃഷ്ണന്‍ , അഡ്വ.ടി കെ മധു,റോട്ടറി ക്ലബ് സെക്രട്ടറി പ്രവീണ്‍ തിരുപ്പതി ,പി ടി ബെന്നി പന്താലിപ്പാടന്‍ എന്നിവര്‍ വേദിയില്‍ സന്നിഹിതരായിരുന്നു.മാസം 300 /- രൂപയാണ് ഫീസ്

Advertisement