റോഡ് തോടായി ക്രൈസ്റ്റ് നഗർ റസിഡൻസ് അസോസിയേഷൻ പ്രതിഷേധിച്ചു

91

ഇരിങ്ങാലക്കുട :ക്രൈസ്റ്റ് കോളേജ് മുതൽ AKP ജംഗ്ഷനിലേക്ക് എത്തുന്ന റോഡിൽ പാലം വരെ മഴവെള്ളം ഒഴുകുന്നത് റോഡിലൂടെ റോഡിൻ്റെ മദ്ധ്യഭാഗം വരെ കുത്തിയൊഴുകി എത്തുന്ന വെള്ളo മൂലം കാൽനടയാത്രക്കാർക്കും, വാഹന ഗതാഗതത്തിനും ദുരിതമായി തീരുന്നു. നാളേറെയായിട്ടും നടപടികൾ ഉണ്ടാകാത്തതു കൊണ്ട് ഉടനടി ഈ പ്രശ്നത്തിൽ നടപടി ഉണ്ടാവണമെന്നാവശ്യപെട്ട് ക്രൈസ്റ്റ് നഗർ റെസിഡൻ്റ്സ് അസോസിയേഷൻ ശക്തമായി പ്രതിഷേധിച്ചു.ഏറെ വാഹന ഗതാഗതവും, യാത്രക്കാരമുള്ള ഈ റോഡിൽ കാന കെട്ടി ഫുട്ട്പാത്ത് നിർമ്മിക്കണമെന്ന് യോഗം ആവശ്യപെട്ടു.പ്രസിഡണ്ട് കെ.ഇ. അശോകൻ അദ്ധ്യക്ഷത വഹിച്ചു.സെക്രട്ടറി തോംസൺ ചിരിയങ്കണ്ടത്ത്, ട്രഷറർ ജോസ് മാളിയേക്കൽ, ബിയാട്രിസ് ജോണി, ജോയ് ആലപ്പാട്ട്, ജോൺസൻ മാമ്പിള്ളി ,ജോണി എടത്തിരുത്തിക്കാരൻ, മേരി ലോറൻസ്, ഷാജു കണ്ടംകുളത്തി, വിനോയ് പന്തലിപ്പാടൻ എന്നിവർ പ്രസംഗിച്ചു.

Advertisement