കൊതുകിനെ തുരത്താൻ ഈഡിസ് ചലഞ്ചുമായി ഊരകം

83

പുല്ലൂർ: “ഒത്തുപിടിക്കാം, മഴക്കാലരോഗങ്ങളെ പറപറത്താം” എന്ന സന്ദേശവുമായി ഊരകം ആരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ കുടുംബശ്രീകളുടെയും അങ്കണവാടി ജീവനക്കാരുടെയും, സന്നദ്ധ പ്രവർത്തകരുടെയും സഹകരണത്തോടെ ഊരകത്തു ഈഡിസ് ചലഞ്ച്. ഇതിന്റെ ഭാഗമായി പ്രദേശത്തെ മുഴുവൻ വീടുകളിലും രോഗം പരത്തുന്ന കൊതുകുകൾ പെറ്റുപെരുകാൻ സാധ്യതയുള്ള ഉറവിടങ്ങൾ കണ്ടെത്തി അവയെ നശിപ്പിക്കുകയും പൊതുകിണറുകൾ ശുദ്ധീകരിക്കുകയും വ്യക്തി ശുചിത്വം, പരിസര ശുചിത്വം, മാലിന്യ സംസ്ക്കരണം, ഉറവിട നശീകരണം, കുടിവെള്ള സ്രോതസുകളുടെ സംരക്ഷണം എന്നിവയുടെ പ്രാധാന്യത്തെ കുറിച്ച് അവബോധം നൽകുകയും ചെയ്തു.ഇരിങ്ങാലക്കുട ബ്ളോക് പഞ്ചായത്തംഗം തോമസ് തത്തംപിള്ളി ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗങ്ങളായ ടെസി ജോഷി, എം.കെ.കോരുകുട്ടി, ഹെൽത്ത് ഇൻസ്‌പെക്ടർ എ.ജി.കൃഷ്ണകുമാർ, ജെപിഎച്എൻ എ.എസ്.വത്സ, ജെഎച്ഐ രജിത് ഗോപിനാഥ്, ആശാപ്രവർത്തകരായ സുവി രാജൻ, മിനിമോൾ,സിഡിഎസ് അംഗങ്ങളായ ലീല കുട്ടൻ, സുനിത വിജയൻ തുടങ്ങിയവർ നേതൃത്വം നൽകി.

Advertisement