സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ മികച്ച പ്രകടനം കാഴ്ച വെച്ച് അവിട്ടത്തൂര്‍ എല്‍ .ബി .എസ് .എം .എച്ച് .എസ് .എസ് സ്‌കൂള്‍

99
Advertisement

ഇരിങ്ങാലക്കുട : കാഞ്ഞങ്ങാട് നടന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ പങ്കെടുത്ത ആറ് ഇനങ്ങളിലും എ ഗ്രേഡ് നേടി അവിട്ടത്തൂര്‍ എല്‍ .ബി .എസ് .എം .എച്ച് .എസ് .എസ് സ്‌കൂള്‍ റവന്യൂ ജില്ലയില്‍ രണ്ടാം സ്ഥാനം കരസ്ഥമാക്കി.ചെണ്ടമേളം, തായമ്പക, കാവ്യകേളി, സംസ്‌കൃതം പദ്യം ചൊല്ലല്‍, ഓട്ടംതുള്ളല്‍, മോണോആക്ട് എന്നീ ഇനങ്ങളിലാണ് മികവു തെളിയിച്ചത്. നങ്യാര്‍കൂത്തില്‍ ജില്ലയില്‍ നിന്ന് അപ്പീലിലൂടെ സംസ്ഥാന തലത്തില്‍ പങ്കെടുക്കുകയുണ്ടായി. നീരജ് ശിവദാസ് നാല് ഇനങ്ങളിലും ആനന്ദ് വര്‍മ്മ രണ്ടിനങ്ങളിലും എ ഗ്രേഡ് നേടി.