കേന്ദ്ര തൊഴിൽ നയങ്ങൾക്കെതിരെ സമരം സംഘടിപ്പിച്ചു

69

ഇരിങ്ങാലക്കുട :തൊഴിൽ നിയമങ്ങൾ അട്ടിമറിക്കുന്നതിനെതിരെ വിവിധ ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ രാജ്യവ്യാപകമായി പ്രതിഷേധം സംഘടിപ്പിച്ചു. മഹാമാരിയായ കോവിഡ് 19 ൻറെ മറവിൽ കേന്ദ്ര തൊഴിലാളി ദ്രോഹ നടപടികൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടായിരുന്നു സമരം സംഘടിപ്പിച്ചത് .പുതിയ തൊഴിൽ നിയമങ്ങൾ തൊഴിലാളികളെയും ട്രേഡ് യൂണിയനുകളെയും വേട്ടയാടപ്പെടുന്നതാണെന്ന് സമരസമിതി പറഞ്ഞു.ഉത്തർ പ്രദേശ് ഓർഡിനൻസിലൂടെ 38 പ്രധാന തൊഴിൽ നിയമങ്ങൾ ആയിരം ദിവസത്തേക്ക് മരവിപ്പിച്ചു .മധ്യപ്രദേശ് സർക്കാർ ഫാക്ടറി ,കോൺട്രാക്ട് ആക്ട് തുടങ്ങിയവയിൽ സാരമായ മാറ്റങ്ങൾ വരുത്തി .ഗുജറാത്ത് ,ഹിമാചൽ പ്രദേശ് ,ഹരിയാന ,ഒഡിഷ ,മഹാരാഷ്ട്ര ,രാജസ്ഥാൻ ,ബീഹാർ ,പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളിൽ തൊഴിൽ സമയം 8 മണിക്കൂറിൽ നിന്ന് 12 മണിക്കൂർ ആയി ഉയർത്തിയെന്നും സമര സമിതി ആരോപിച്ചു.ഇരിങ്ങാലക്കുട മാർക്കറ്റിൽ സംഘടിപ്പിച്ച സമരം സി .ഐ .ടി .യു ഹെഡ് ലോഡ് ജനറൽ വർക്കേഴ്സ് യൂണിയൻ പ്രസിഡന്റ് പി.വി ശിവകുമാർ ഉദ്‌ഘാടനം ചെയ്തു .യു.സി സുനിൽ,ഷാജി എൻ .ജെ തുടങ്ങിയവർ സംസാരിച്ചു .

Advertisement