ജോസ് ജെ ചിറ്റിലപ്പിള്ളി മുകുന്ദപുരം താലൂക്ക് സഹകരണ യൂണിയൻ ചെയർമാൻ

58
Advertisement

ഇരിങ്ങാലക്കുട:മുകുന്ദപുരം താലൂക്ക് സർക്കിൾ സഹകരണ യൂണിയൻ ചെയർമാനായി ജോസ് ജെ ചിറ്റിലപ്പിള്ളി  ഐക്യഖണ്ഡേന തെരഞ്ഞെടുക്കപ്പെട്ടു .നാല് മാസം മുൻപ് നടന്ന തെരെഞ്ഞെടുപ്പിൽ എൽ.ഡി .എഫ് പാനൽ വൻ ഭൂരിപക്ഷത്തോട് കൂടി വിജയിച്ചിരുന്നു .കോവിഡ് 19 ലോക്ക് ഡൗൺ പശ്ചാത്തലത്തിൽ നീട്ടി വച്ചിരുന്ന ചെയർമാൻ തെരഞ്ഞെടുപ്പാണ് ഇപ്പോൾ നടന്നത്.യു.ഡി.എഫിൽ നിന്നും ചെയർമാൻ സ്ഥാനത്തേക്ക് മറ്റ് നാമനിർദ്ദേശങ്ങൾ  ലഭിക്കാത്തതിനാൽ  ജോസ് ജെ .ചിറ്റിലപ്പിള്ളിയെ ചെയർമാനായി  പ്രഖ്യാപിക്കുകയായിരുന്നു.സംസ്ഥാന സഹകരണ യൂണിയൻ പ്രതിനിധിയായി ലളിത ചന്ദ്രശേഖരനെയും  തെരഞ്ഞെടുത്തു . തെരെഞ്ഞെടുപ്പ് യോഗത്തിൽ മുതിർന്ന അംഗം എം .എസ് മൊയ്‌ദീൻ അദ്ധ്യക്ഷത വഹിച്ചു .അസിസ്റ്റൻറ് രജിസ്ട്രാർ എം .സി അജിത് ,താലൂക്ക്  സഹകരണ എ .ഡി കെ .ഒ ഡേവിസ്,  എന്നിവർ തെരെഞ്ഞെടുപ്പ് യോഗത്തിൽ സന്നിഹിതരായിരുന്നു  .മൂന്ന് വർഷമായി  സർക്കിൾ സഹകരണ യൂണിയൻ നിലവിൽ ഇല്ലായിരുന്നു  .നിലവിൽ  പുല്ലൂർ സർവ്വീസ്  സഹകരണ ബാങ്ക് പ്രസിഡന്റായ ജോസ് .ജെ ചിറ്റിലപ്പിള്ളി,സി.പി.ഐ.എം പുല്ലൂർ ലോക്കൽ കമ്മിറ്റി അംഗം കൂടിയാണ്.